അര്‍ജന്റീന-ബ്രസീല്‍ സൂപ്പര്‍ പോര് സമനിലയില്‍
മെസിപ്പടയ്ക്ക് ലോകകപ്പ് യോഗ്യത
ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനോട് ഗോള്‍രഹിത സമനില വഴങ്ങിയെങ്കിലും അര്‍ജന്റീന ഖത്തര്‍ ടിക്കറ്റുറപ്പിച്ചു. തുടര്‍ച്ചയായ 13-ാം ലോകകപ്പിനാണ് അര്‍ജന്റീന യോഗ്യരായത്. സൂപ്പര്‍താരം ലിയോണല്‍ മെസിക്ക് ഇത് അഞ്ചാം ലോകകപ്പാണിത്. ബ്രസീലിനെതിരായ സമനിലയോടെ തോല്‍വിയറിയാതെ 27 മത്സരങ്ങള്‍ അര്‍ജന്റീന പൂര്‍ത്തിയാക്കി.
തുടയ്ക്ക് പരിക്കേറ്റ നെയ്മര്‍ ഇല്ലാതെയാണ് ബ്രസീല്‍ കളിച്ചത്. സൂപ്പര്‍ താരം ലിയോണല്‍ മെസി ആദ്യ ഇലവനില്‍ തിരിച്ചെത്തിയെങ്കിലും ഗോള്‍ നേടാനായില്ല. മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വെച്ചതും ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചതും അര്‍ജന്റീനയാണ്. മെസിക്കും കൂട്ടര്‍ക്കും മൂന്നും കാനറികള്‍ക്ക് രണ്ടും ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളാണുള്ളത്. എന്നാല്‍ അവസരങ്ങള്‍ മുതലാക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.