ബോളിവുഡ് താരങ്ങളെ പിന്തള്ളി വിരാട് കോലി
നാലാം തവണയും ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റി


മുംബൈ: ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സെലിബ്രിറ്റികളുടെ പട്ടികയില്‍ ആധിപത്യം പുലര്‍ത്തി ക്രിക്കറ്റ്, ബോളിവുഡ് താരങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. തുടര്‍ച്ചയായ നാലാം തവണയാണ് അദ്ദേഹം പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തുന്നത്. 237.7 മില്യണ്‍ ഡോളര്‍ ആണ് താരത്തിന്റെ ബ്രാന്‍ഡ് മൂല്യം. അതായത് പതിനേഴായിരം കോടി രൂപയിലധികം.

ഡഫ് ആന്‍ഡ് ഫെല്‍പ്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 30ലധികം ബ്രാന്‍ഡുകളാണ് കോലിയുടെ പോര്‍ട്ട്‌ഫോളിയോയിലുള്ളത്. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 165 ദശലക്ഷം ഫോളോവേഴ്സാണ് കോലിക്കുള്ളത്. സോഷ്യല്‍ മീഡിയ റാങ്കിംഗിലും കോലി ഒന്നാമതാണ്. ബോളിവുഡ് താരങ്ങളായ അക്ഷയ്കുമാറും രണ്‍വീര്‍ സിംഗുമാണ് കോലിക്ക് പുറകിലുള്ളത്. 118.9 മില്യണ്‍ ഡോളര്‍ അതായത് 866 കോടി രൂപ ബ്രാന്‍ഡ് മൂല്യമായി അക്ഷയ്കുമാറാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്.
രണ്‍വീര്‍ സിങ് ആണ് പട്ടികയിലെ മൂന്നാമത്തെ താരം. 102.9 മില്യണ്‍ ഡോളര്‍ (749 കോടി രൂപ) ആണ് താരത്തിന്റെ ബ്രാന്‍ഡ് മൂല്യം. ആയുഷ്മാന്‍ ഖുറാന, ടൈഗര്‍ ഷ്രോഫ്, രോഹിത് ശര്‍മ തുടങ്ങിയവര്‍ പട്ടികയില്‍ യഥാക്രമം 6, 15, 17 സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബോളിവുഡ് യുവതാരം കാര്‍ത്തിക് ആര്യന്‍ പട്ടികയില്‍ 20-ാം സ്ഥാനത്തെത്തി. 14.9 മില്യണ്‍ ഡോളര്‍ ആണ് അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media