അദാനി കമ്പനികളില്‍ നിക്ഷേപമുള്ളവര്‍ ലക്ഷപ്രഭുക്കള്‍
കോഴിക്കോട്:ഇന്ത്യയിലെ ഏറ്റലവും വലിയ സമ്പന്നനായി ഗൗതം അദാനി മാറുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. റെക്കോര്‍ഡ് ആസ്തി വര്‍ധനയുമായി ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനായി മാറിയിരിക്കുകയാണ് അദ്ദേഹം. കൊറോണക്കാലത്ത് ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്‍മാരേക്കാള്‍ വേഗത്തിലുള്ള ആസ്തി വര്‍ധനയാണ് ഗൗതം അദാനി നേടിയത്.
കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് അദാനിയുടെ ലിസ്റ്റഡ് കമ്പനികളടെ വിപണി മൂല്യം അഞ്ച് മടങ്ങിലേറെ ഉയര്‍ന്നു. ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 1.64 ലക്ഷം കോടി രൂപയില്‍ നിന്ന് 8.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ആറ് കമ്പനികളില്‍ നാലെണ്ണവും ഒരു ലക്ഷം കോടി രൂപയിലധികം ആസ്തിയുണ്ടാക്കി. കമ്പനികളുടെ അവിശ്വസനീയമായ നേട്ടമാണ് നിക്ഷേപകര്‍ക്കും ഗുണമായത്. നേട്ടമുണ്ടാക്കിയ അദാനിയുടെ ലിസ്റ്റഡ് കമ്പനികളില്‍ 10,000 രൂപ നിക്ഷേപം നടത്തിയ ഒരാള്‍ക്ക് ഒറ്റ വര്‍ഷത്തിനുള്ളില്‍ ലഭിച്ചത് 52,000 രൂപയോളമാണ്. അഞ്ച് മടങ്ങാണ് നിക്ഷേപകന്റെ നേട്ടം. അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ് എന്നീ കമ്പനികള്‍ മാത്രം ഒറ്റ വര്‍ഷം കൊണ്ട് 1064 ശതമാനം, 844 ശതമാനം എന്നിങ്ങനെയാണ് വളര്‍ച്ച നേടിയത്ി
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗൗതം അദാനിയുടെയും അദ്ദേഹത്തിനു കീഴിലുള്ള കമ്പനികളുടെയും നേട്ടം അമ്പരപ്പിക്കും.അഹമ്മദാബാദ് ആസ്ഥാനമായ ഇടത്തരം ബിസിനസ് ഗ്രൂപ്പ് വന്‍കിട ബിസിനസ് ഗ്രൂപ്പായി പടര്‍ന്നു പന്തലിച്ചിരിക്കുകയാണ്, ടാറ്റ, ബിര്‍ല തുടങ്ങിയ വന്‍കിട കമ്പനികളെ എല്ലാം പിന്നിലാക്കിയിട്ടണ്ട്. സമ്പത്തിന്റെ കാര്യത്തില്‍ മുകേഷ് അംബാനി മാത്രമാണ് ഗൗതം അദാനിയെക്കാള്‍ മുന്നിലള്ളത്.
അംബാനിയുടെ സമ്പാദ്യം 7700 കോടി ഡോളറാണെങ്കില്‍, അദാനിയടേത് 6900 കോടി ഡോളറാണ്. ഓരോ മണിക്കൂറും 75 കോടി രൂപ വീതമാണ് അദാനി തന്റെ സമ്പത്തിനോട് കൂട്ടിച്ചേര്‍ക്കുന്നത്. ഗൗതം അദാനിയുടെ സമ്പത്ത് അതിവേഗം ഉയരുന്നതിന് പിന്നില്‍ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നടത്തിയിരിക്കുന്ന നിക്ഷേപമാണ് പ്രധാന പങ്ക് വഹിക്കുന്നത്. ഈ രംഗത്ത് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അദാനി ഗ്രൂപ്പ് 50,000 കോടി രൂപയുടെ ഏറ്റെടുക്കല്‍ ആണ് നടത്തിയത് . ഇതില്‍, കഴിഞ്ഞ വര്‍ഷം മാത്രം 25,000 കോടി രൂപയാണ് നിക്ഷേപം നടത്തിയത്.