മോദി പുടിനെ വിളിച്ചു: വെടിനിര്‍ത്തല്‍ ഉണ്ടാകണം, ചര്‍ച്ചയിലൂടെ പരിഹാരം കാണണം
 



ദില്ലി: യുക്രൈന്‍  വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി  റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനുമായി  സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് ഇരുവരും സംസാരിച്ചു. ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരുനേതാക്കളുടെയും സംഭാഷണം. ചര്‍ച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടതായാണ് വിവരം. വെടിനിര്‍ത്തല്‍ അടിയന്തരമായി ഉണ്ടാകണം. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നല്‍കണമെന്ന നിലപാട് മോദി അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തില്‍ തുടരും. 

അതേസമയം, യുക്രൈയിനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. പൗരന്മാരുടെ സുരക്ഷയാണ് പ്രധാനം. യുക്രൈയിന് പുറത്ത് വിമാനങ്ങള്‍ എത്തിക്കാനാണ് ശ്രമം. കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. യുക്രൈന്‍ എംബസിയിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. കീവിലെ എംബസി അടയ്ക്കില്ല. പൗരന്മാരെ പാര്‍പ്പിക്കാന്‍ കൂടുതല്‍ സൗകര്യം ഒരുക്കും. യുക്രൈയിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങാന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം  പേരെയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

യുക്രൈയിനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ  നാലു രാജ്യങ്ങള്‍ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിര്‍ത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്കാരെ സഹായിക്കാന്‍ ടീമുകളെ അതിര്‍ത്തികളിലേക്ക് അയച്ചു. ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ വിദേശകാര്യമന്ത്രാലയം പ്രസിദ്ധീകരിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media