കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നു : കോടിയേരി ബാലകൃഷ്ണന്‍
കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്ഡിപിഐയും ആര്‍എസ്എസും മത്സരിച്ച് അക്രമം ഉണ്ടാക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഓരോ സ്ഥലത്തും സമാന രീതിയല്‍ സംഘര്‍ഷമുണ്ടാക്കുന്നുണ്ടെന്നും കോടിയേരി പറയുന്നു. കേരളത്തെ കലാപ ഭൂമി ആക്കരുത് എന്ന് ആവശ്യപ്പെട്ട് ജനുവരി നാലിന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. സമീപ കാലത്തായി വര്‍ഗീയ പ്രചരണം അഴിച്ചു വിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആര്‍എസ്എസ് ആണ് അതിന് പിന്നിലെന്നും കോടിയേരി ആരോപിച്ചു. സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കോടയേരി പറയുന്നു.
ആലപ്പുഴ കൊലപാതക കേസില്‍ പൊലീസ് അന്വേഷണം ഫലപ്രദമായി നടക്കുന്നുണ്ടെന്നും ഉടന്‍ എല്ലാ പ്രതികളും പിടിയിലാകുമെന്നും കോടിയേരി പറഞ്ഞു. ഇന്റെലിജന്‍സ് സംവിധാനത്തില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നും കൊല നടത്തിയവര്‍ തന്നെയാണ് പോലീസിനെ കുറ്റം പറയുന്നതെന്നും കോടിയേരി പറഞ്ഞു.