ആഗോള അയ്യപ്പ സംഗമം:  അദാനി ഗ്രൂപ്പ് സ്‌പോണ്‍സര്‍ഷിപ്പ് തുകയായ ഒരുകോടി കൈമാറി
 



തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്. ഒരു കോടി രൂപ ദേവസ്വം ബോര്‍ഡിന് നല്‍കി. സ്‌പോണ്‍സര്‍ഷിപ്പ് തുകയായി ഇതുവരെ കിട്ടിയത് 4 കോടി. ഇനിയും കണ്ടെത്തേണ്ടത് ഒരു കോടി. തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന സ്‌പോണ്‍സര്‍ഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്. ഒരു കോടി രൂപയാണ് അദാനി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിന് നല്‍കിയത്. ഇതോടെ അയ്യപ്പ സംഗമത്തിന് സ്‌പോണ്‍സര്‍ഷിപ്പ് തുകയായി ഇതുവരെ 4 കോടി രൂപയാണ് കിട്ടിയത്. ഇനിയും ഒരു കോടി രൂപ കണ്ടെത്തേണ്ടതുണ്ട്. അതേസമയം, ഉപകരാര്‍ ബില്ലുകള്‍ നല്‍കാന്‍ ട്രിപ്പിള്‍ ഐസിക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കി.

ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ച ചെലവിനെ ന്യായീകരിച്ച് ഊരാളുങ്കലിന് കീഴിലെ ട്രിപ്പിള്‍ ഐസി നേരത്തെ രംഗത്തെത്തിയിരുന്നു. 7.11 കോടിയാണ് ചെലവായി നല്‍കിയത്. ഇത് ന്യായീകരിച്ച് ദേവസ്വം കമ്മീഷണര്‍ക്കാണ് സ്ഥാപനം തിങ്കളാഴ്ച കത്ത് നല്‍കിയത്. ഓഡിറ്റര്‍ തങ്ങളുടെ വാദം കേട്ടില്ലെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ ഈ കണക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു. തുക കുറയ്ക്കണമെന്ന് ആവശ്യത്തില്‍ സ്ഥാപനം തുടര്‍ ചര്‍ച്ച നടത്തും. 4.99 കോടി രൂപമാത്രമേ അനുവദിക്കാനാകൂ എന്നാണ് ബോര്‍ഡ് നിലപാട്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media