ഭാരതി എയര്‍ടെല്‍ അമര്‍നാഥ് യാത്രാ പാതയില്‍ കവറേജ് ശക്തമാക്കി


തിരുവനന്തപുരം: അമര്‍നാഥ് തീര്‍ത്ഥാടന പാതയിലുടനീളം തീര്‍ത്ഥാടകര്‍ക്കും സുരക്ഷാജീവനക്കാര്‍ക്കും പ്രാദേശിക അധികൃതര്‍ക്കും വേണ്ടി ഭാരതി എയര്‍ടെല്‍ മൊബൈല്‍ നെറ്റുവര്‍ക്ക് വിപുലമാക്കി. അമര്‍നാഥ് ഗുഹാക്ഷേത്രം വരെയുള്ള പ്രധാന തീര്‍ത്ഥാടന പാതയില്‍  നേരത്തെ കവറേജ് ഉണ്ടായിരുന്ന ബാല്‍താല്‍ കൂടാതെ ചന്ദന്‍വാരി, പിസു ടോപ്, ബേതാബ് താഴ് വര എന്നിവിടങ്ങളില്‍ നെറ്റുവര്‍ക്ക് സ്ഥാപിച്ചു. ഇതോടെ പാതയിലുനീളം തടസ്സരഹിതമായ കണക്ടിവിറ്റി ഉറപ്പാക്കി.

യാത്രയ്ക്കുവേണ്ട കമ്മ്യൂണിക്കേഷന്‍ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട സര്‍ക്കാര്‍ അധികൃതരുമായും പ്രാദേശികഭരണകൂടവുമായും സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശക്തിപ്പെടുത്തിയ കവേറജ് മികച്ച വോയ്‌സ്, ഡാറ്റ കണക്ടിവിറ്റി നല്‍കുകയും അടിയന്തര ഘട്ടങ്ങളിലെ ആശയവിനിമയങ്ങളെ പിന്തുണയ്ക്കുകയും ലക്ഷക്കണക്കിന് തീര്‍ത്ഥാടര്‍ക്ക് ഡിജിറ്റല്‍ അക്‌സസ് നല്‍കുകയും ചെയ്യും.
 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media