കള്ളം പറഞ്ഞാല്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതി 

 രോഗിയെന്ന് പറഞ്ഞ് ജാമ്യം നേടിയ ശേഷം വിദേശത്ത് ജോലിക്കു പോകാന്‍ അനുമതി തേടി തച്ചങ്കരി 


കൊച്ചി: വിദേശയാത്ര അനുമതി തേടിയുള്ള ഹര്‍ജിയില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി. ഒരു ദിവസം പോലും ജയിലില്‍ കിടന്നിട്ടില്ലല്ലോ എന്നാണ് കോടതി ചോദിച്ചത്. ഗുരുതര രോഗമെന്നാണ് റിപ്പോര്‍ട്ട്. ഈ രോഗവുമായി ഏങ്ങനെ വിദേശത്ത് ജോലിക്ക് പോകുമെന്നും കോടതിയില്‍ നിന്ന് ചോദ്യം ഉയര്‍ന്നു. കള്ളം പറഞ്ഞാല്‍ ജാമ്യവും റദ്ദാക്കുമെന്ന മുന്നറിയിപ്പും കോടതി നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച കേസ് വീണ്ടു പരിഗണിക്കാമെന്ന് കോടതി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള ടോമിന്‍ ജെ തച്ചങ്കരിയുടെ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസവും ഹൈക്കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്.

ശിക്ഷിക്കപ്പെട്ടതിന് ശേഷം അസുഖമെന്ന് പറഞ്ഞ് ആശുപത്രിയില്‍ കഴിഞ്ഞ ആള്‍ എങ്ങനെ വിദേശ ജോലിക്ക് പോകുമെന്ന് കോടതി ചോദിച്ചു. 'ജയിലില്‍ പോകുമ്പോള്‍ അസുഖം വരും, പുറത്ത് ഇറങ്ങുമ്പോള്‍ വിദേശത്ത് പോയി ജോലി ചെയ്യണം' കോടതിയുള്ളവര്‍ക്കും ബുദ്ധി ഉണ്ടെന്ന് തച്ചങ്കരി ഓര്‍ക്കണമെന്നായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീന്റെ വിമര്‍ശനം.

2003 മുതല്‍ 2007 വരെയുള്ള കാലത്ത് ഔദ്യോഗിക പദവിയിലിരിക്കെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്ന കേസിലായിരുന്നു വിജിലന്‍സ് കോടതി കഴിഞ്ഞ സെപ്തംബര്‍ 17നാണ് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷയ്ക്ക് വിധിച്ചത്. നാല് വര്‍ഷം കഠിന തടവും 30.84 ലക്ഷം രൂപ പിഴയുമാണ് കോട്ടയം വിജിലന്‍സ് കോടതി വിധിച്ചത്. പിന്നീട് ഒക്ടോബര്‍ 15 ന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് തച്ചങ്കരിക്ക് ജാമ്യം അനുവദിച്ചിരുന്നു. കേസിലെ അപ്പീല്‍ തീര്‍പ്പാകുന്നതുവരെ കോട്ടയം വിജിലന്‍സ് കോടതിയുടെ ശിക്ഷ മരവിപ്പിക്കണം എന്ന ഇടക്കാല ആവശ്യത്തിലായിരുന്നു ഹൈക്കോടതിയുടെ നടപടി. പിന്നാലെയാണ് ജോലി ആവശ്യത്തിനായി വിദേശത്ത് പോകണമെന്ന് കാട്ടി തച്ചങ്കരി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media