നിപ മരുന്ന് : ക്ലിനിക്കല്‍ ട്രയല്‍ മരുന്നാണോ രോഗികള്‍ക്ക് നല്‍കിയതെന്ന് സംശയം
 


കോഴിക്കോട്: നിപ മരുന്ന് വിവാദത്തില്‍ കൂടുതല്‍ പ്രതികരണവുമായി ആരോ?ഗ്യമന്ത്രി കെ മുരളീധരന്‍. ക്ലിനിക്കല്‍ ട്രയല്‍ മരുന്നാണോ രോഗികള്‍ക്ക് നല്‍കിയതെന്ന് സംശയമുണ്ടെന്നും സൂപ്രണ്ട് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മാനുഫാക്ചറിങ് ഡേറ്റും എക്‌സ്പയറി ഡേറ്റും രേഖപ്പെടുത്തേണ്ടതാണ് എങ്കിലും മാനുഫാക്ചറിംഗ് ഡേറ്റ് ഇല്ലാത്ത മരുന്ന് ആയിരുന്നു എത്തിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിദേശ മരുന്ന് കമ്പനികളുമായി ആയിരുന്നു കൂടുതല്‍ ഇടപാടുകള്‍ നടന്നത്. ഇതില്‍ ആരെല്ലാം ഇടനിലക്കാരായി എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ വരുമെന്നും മന്ത്രി പറഞ്ഞു. അന്വേഷണത്തിലൂടെ എല്ലാം പുറത്തുവരും. പ്രതിപക്ഷ നേതാവ് തനിക്ക് അയച്ച കത്തില്‍ വില കുറഞ്ഞ മരുന്ന് കൊടുക്കരുത് എന്ന് മാത്രമേ പറയുന്നുള്ളൂ എന്നും ക്ലിനിക്കല്‍ ട്രയലിനെ കുറിച്ചുള്ള പരാമര്‍ശമൊന്നും കത്തില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


നിപ രോഗികള്‍ക്ക് നല്‍കിയ റെംഡെസിവിര്‍ മരുന്ന് കാലാവധി കഴിഞ്ഞോയെന്ന് സംശയമുണ്ടെന്ന് മന്ത്രി സഭയിലാണ് ഉന്നയിച്ചത്. 2021ല്‍ വാങ്ങിയ മരുന്നിന്റെ കാലാവധി 2023 മെയ് വരെയാണെന്നും 2024ലും 25ലും ഉപയോഗിച്ചെന്നും മന്ത്രി പറഞ്ഞു. ഈ മരുന്ന് ഉപയോഗിച്ചത് കൊണ്ടാണോ നിപ ബാധിതര്‍ മരിച്ചതെന്ന് പരിശോധിക്കുമെന്നും ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media