ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ടില്‍ വ്യക്തതവരുത്തി സുപ്രീം കോടതി 

 വേശ്യാവൃത്തി നിരോധിക്കാനല്ല വാണിജ്യവത്ക്കരണം തടയാനാണ് നിയമം


ന്യൂഡല്‍ഹി: വേശ്യാവൃത്തി നിരോധിക്കാനോ ക്രിമിനല്‍ കുറ്റമാക്കാനോ അല്ല 1956-ലെ ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട് എന്ന് സുപ്രീംകോടതി. വേശ്യാവൃത്തിയുടെ വാണിജ്യവത്കരണം തടയാനാണ് നിയമമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജെ.ബി. പര്‍ഡിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി പ്രസ്താവം. 

നിയമം കൊണ്ടുവന്നത് കുറ്റവാളികളെ ശിക്ഷിക്കുന്നതിനാണെന്നും വേശ്യാവൃത്തിയില്‍ ഇടപെടുന്നവരെ ശിക്ഷിക്കുന്നതിനല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വേശ്യാവ്യത്തിയില്‍ ഇടപെടുന്നവര്‍ക്ക് ശിക്ഷ വ്യവസ്ഥചെയ്യുന്ന നിയമത്തിലെ 7,8 വകുപ്പുകള്‍ സംബന്ധിച്ചും കോടതി വ്യക്തതവരുത്തി. പൊതുസ്ഥലങ്ങളില്‍  വേശ്യവൃത്തിയില്‍ ഏര്‍പ്പെടുന്നതും പൊതുസ്ഥലങ്ങളില്‍ വെച്ച് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതുമാണ് കുറ്റകരമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം വേശ്യാലയം എന്താണെന്നതിനെ സംബന്ധിച്ചും സുപ്രീം കോടതി വ്യക്തത വരുത്തി. ഒരു സ്ത്രീ തന്റെ ഉപജീവനത്തിനായി  മറ്റാരുടെയും സഹായമില്ലാതെ വേശ്യവൃത്തിയില്‍ ഇടപെടുന്ന സ്ഥലത്തെ വേശ്യാലയം എന്ന് പറയാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media