ഷംസുദ്ദീന്‍ എന്ന എടവണ്ണക്കാരന്റെ ജൈത്രയാത്ര

'വാഫിയ ഡേറ്റ്‌സ് ആന്റ് നട്ട്‌സ് ഇനി' കോഴിക്കോട്ടും
 



കോഴിക്കോട്: ലോകോത്തര നിലവാരമുള്ള ഈന്തപ്പഴങ്ങളുടേയും നട്സുകളുടേയും വിശ്വസ്ത കലവറയായ  വാഫിയ ഡേറ്റ്സ് ആന്റ് നട്ട്സ് ഇനി ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലും. കോഴിക്കോട് ചേവായൂരില്‍ ആരംഭിക്കുന്ന വഫ ഡേറ്റ്സ് ആന്റ് നട്ട്സിന്റെ 63-ാമത് സിഗ്‌നേച്ചര്‍ ഷോറൂമിന്റെ ഉദ്ഘാടനം ഏപ്രില്‍ ഒന്നിന് വൈകീട്ട് മുന്‍ പൊതുമരാമത്ത് വകുപ്പുമന്ത്രി ഡോ.എം.കെ മുനീര്‍ നിര്‍വ്വഹിക്കും. വൈവിധ്യമാര്‍ന്ന ഈന്തപ്പഴങ്ങളും നട്ട്സുകളും ഗുണമേന്മയോടുകൂടി മിതമായ നിരക്കില്‍ കോഴിക്കോട്ടുകാര്‍ക്ക് നല്‍കുക എന്നതാണ് പുതിയ ഷോറൂം വഴി ലക്ഷ്യം വയ്ക്കുന്നതെന്ന് വാഫിയ ഡേറ്റ്സിന്റെ ഉടമയും സിഇഒയുമായ ഷംസുദ്ദീന്‍ എടവണ്ണ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 60-ലേറെ ഔട്ട്ലെറ്റുകള്‍ ഇവര്‍ക്കുണ്ട്. ഒപ്പം യൂറോപ്പിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. ലുലു, വാള്‍മാര്‍ട്ട് തുടങ്ങിയ വ്യാപാര ശൃംഖലകള്‍ വഴി ലോകമൊട്ടുക്കും ഉത്പ്പന്നങ്ങള്‍ ഇവര്‍ ലഭ്യമാക്കുന്നു. സവാഫി, മബ്‌റൂം, ഖുദ്രി, സഗായ്, അജ്വ, സുക്കരി, മെഡ്ജ്യൂള്‍ ജോര്‍ദ്ദാന്‍, ഷഹീദി, പൈറോം,റബിയ, ലുലു, ഫര്‍ദ്, ഡെഗ്ലറ്റ് നൂര്‍, കെനെസി, സുഫ്രി, ഖലാസ് തുടങ്ങി വൈവിധ്യമാര്‍ന്ന ഈത്തപ്പഴങ്ങളും നട്ട്‌സുകളും ഈന്തപ്പഴത്തില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും വാഫിയ ഡേറ്റ്്സ് ഔട്ട്ലെറ്റുകളില്‍ ലഭിക്കും. 

കോഴിക്കോടേക്കുള്ള കടന്നുവരവിനൊപ്പം തന്നെ മലബാറില്‍ വിപുലമായ രീതിയില്‍, ഈന്തപ്പഴം, നട്ട്സുകള്‍, ചോക്ക്ളേറ്റ് എന്നിവയുടെ പ്രോസസിംഗ് സെന്ററും വാഫിയ ഡേറ്റസ് ആന്റ് നട്ട്സ് തുടങ്ങുകയാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. വിട്ടുവീഴ്ച്ചയില്ലാത്ത ഗുണമേന്മ, വൈവിധ്യമാര്‍ന്ന ഉത്പ്പന്ന ശേഖരം, മികച്ച സേവനം എന്നിവയാണ് വാഫിയയുടെ പ്രത്യേകതയെന്ന് ഷംസുദ്ദീന്‍ പറഞ്ഞു.

മലപ്പുറം ജില്ലയിലെ എടവണ്ണ സ്വദേശിയായ ഷംസുദ്ദീന്‍ വയലിലകത്ത് എന്ന സാധാരണ പ്രവാസി ഒരു മികച്ച സംരഭകനിലേക്ക് വളര്‍ന്ന കഥകൂടി വാഫിയ ഡേറ്റ്സ് ആന്റ് നട്ട്സിനു പിന്നിലുണ്ട്. 15 വര്‍ഷമായി മിഡില്‍ ഈസ്റ്റിലെ ഈന്തപ്പഴ വിപണിയില്‍ സജീവ സാനിധ്യമായ ന്യൂ വാള്‍മാക്സ് ട്രേഡിംഗ് കമ്പനി കുടുംബത്തില്‍ നിന്നുള്ള സംരഭമാണ് വാഫിയ ഡേറ്റ്സ്. മികച്ച ഗുണനിലവാരമുള്ള ഈന്തപ്പനകള്‍ വളര്‍ത്തുന്നതിലും വിളവെടുക്കുന്നതിലും പാക്ക്ചെയ്ത് കയറ്റുമതി ചെയ്യുന്നതിലും സവിശേഷമായ ശ്രദ്ധ ഇവര്‍ പുലര്‍ത്തുന്നുണ്ട്. 2009ല്‍ സൗദി അറേബ്യയിലെ ഫാമുകളില്‍ നിന്നുള്ള ഈന്തപ്പഴ വിതരണത്തില്‍ നിന്നു തുടങ്ങുന്നു ഇവരുടെ ജൈത്രയാത്ര. ഇന്ന് ഈന്തപ്പഴ ഉത്പാദനം, സംസ്‌കരണം എന്നിവയോടൊപ്പം സ്വന്തം ബ്രാന്റില്‍ ലോകമൊട്ടുക്കും വിപണനവും നടത്തുന്നു. വൈവിധ്യമാര്‍ന്ന ഈന്തപ്പഴങ്ങള്‍ക്കും നട്ട്സുകള്‍ക്കുമൊപ്പം തന്നെ ഈന്തപ്പഴത്തില്‍ നിന്നുള്ള രുചികരമായ മൂല്യ വര്‍ദ്ധിത ഉത്പ്പന്നങ്ങളും ഇവര്‍ വിപണിയിലെത്തിക്കുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

1 Comments

vd9vqg

Leave a reply

Social Media