പ്രവര്‍ത്തന ലാഭം 30% വര്‍ധിച്ച് 576 കോടി രൂപയിലെത്തി

ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ് മികച്ച പ്രകടനവുമായി മുന്നോട്ട്: ലയനത്തിന് പിന്നാലെ വരുമാനത്തിലും ലാഭത്തിലും വന്‍ വളര്‍ച്ച
 



കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായ ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ ലിമിറ്റഡ്, 2026 ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവിട്ടു. ലയനത്തിന് ശേഷമുള്ള കമ്പനിയുടെ ആദ്യ സാമ്പത്തിക റിപ്പോര്‍ട്ടാണിത്.മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  വരുമാനം 20% വര്‍ധിച്ച് 2,597 കോടി രൂപയായും  പ്രവര്‍ത്തന ലാഭം : 30% വളര്‍ച്ചയോടെ 576 കോടി രൂപയും വര്‍ധിച്ചു.ലാഭ വിഹിതം  170 ബിപിഎസ് വര്‍ധിച്ച് 22.2% ആയി.

നാല് പതിറ്റാണ്ടോളം നീണ്ട യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന്റെ രൂപീകരണമെന്ന് സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍, കെയര്‍, കിംസ് ഇന്ത്യ, എവര്‍കെയര്‍ എന്നീ നാല് മുന്‍നിര ബ്രാന്‍ഡുകളെ ഒരൊറ്റ ശൃംഖലയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിലൂടെ 28 നഗരങ്ങളിലായി 10,800ലധികം കിടക്കകളുള്ള കരുത്തുറ്റ പ്ലാറ്റ്ഫോമായി ഞങ്ങള്‍ മാറിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളില്‍ ഒന്നായി മാറിയ സംയുക്ത സ്ഥാപനം, വരും വര്‍ഷങ്ങളില്‍ രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള കിടക്കകളുടെ എണ്ണം 15,000ത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

വലിയ സേവന ശൃംഖല, മികച്ച ചികിത്സാ വൈദഗ്ധ്യം, സമൂഹത്തില്‍ വലിയ സ്വാധീനം - ഇതാണ് സ്ഥാപനത്തിന്റെ പുതിയ നയമെന്ന് ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഗവേഷണം എന്നിവയിലൂടെ ആരോഗ്യരംഗത്ത് വന്‍മാറ്റങ്ങള്‍ ആവിഷ്‌കരിക്കും. 'നിങ്ങളെ ഞങ്ങള്‍ നന്നായി ശുശ്രൂഷിക്കും' ('We'll Treat You Well') എന്ന വാഗ്ദാനത്തോടെ, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നും ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന്റെ രൂപീകരണം രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും രാജ്യത്തെ ആരോഗ്യരംഗത്തിനാകെയും വലിയ ആവേശമാണുണ്ടാക്കിയതെന്ന് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുണ്‍ ഖന്ന പറഞ്ഞു. ഈ വലിയ മാറ്റത്തെ ഉള്‍ക്കൊള്ളുമ്പോഴും, രോഗീപരിചരണത്തിനും ചികിത്സാ മികവിനും നല്‍കുന്ന മുന്‍ഗണനയില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കാലയളവില്‍ മാത്രം ഇന്‍-പ്യേഷന്റ്, ഔട്ട്-പ്യേഷന്റ് വിഭാഗങ്ങളിലായി ആകെ 20 ലക്ഷം പേര്‍ക്ക് ചികിത്സ നല്‍കി. ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13% കൂടുതലാണെന്നും വരുണ്‍ ഖന്ന പറഞ്ഞു. 
.വരും മാസങ്ങളില്‍ ലയനത്തിലൂടെ രൂപപ്പെട്ട ഈ വലിയ പ്ലാറ്റ്ഫോമിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുമെന്നും മാനേജ്മെന്റ് അറിയിച്ചു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media