യുണിപോര്‍ട്ടല്‍ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ 60 -കാരിയുടെ ശ്വാസകോശ അര്‍ബുദം നീക്കം ചെയ്തു
 



കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ യുണിപോര്‍ട്ടല്‍ റോബോട്ട് അസിസ്റ്റഡ് തൊറാക്കോസ്‌കോപ്പിക് ശസ്ത്രക്രിയ (യൂണിപോര്‍ട്ടല്‍ ആര്‍.എ.ടി.എസ്) കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയാക്കി. ശ്വാസകോശ അര്‍ബുദം ബാധിച്ച 60-കാരിയായ കോഴിക്കോട് സ്വദേശിനിക്കാണ് ഈ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍ ലഭിച്ചത്. 

തീവ്രമായ ശ്വാസതടസ്സവും ചുമ തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗി ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ശ്വാസകോശത്തില്‍ സങ്കീര്‍ണ്ണമായ അര്‍ബുദ വളര്‍ച്ച കണ്ടെത്തുകയായിരുന്നു. പരമ്പരാഗത ചികിത്സാരീതിയായ തുറന്ന ശസ്ത്രക്രിയ രോഗിയുടെ ശാരീരികാവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാകുമെന്ന ഘട്ടത്തിലാണ് അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായം വിദഗ്ദ്ധ മെഡിക്കല്‍ സംഘം അവലംബിച്ചത്. നെഞ്ചില്‍ നാല് സെന്റിമീറ്റര്‍ മാത്രം വലിപ്പമുള്ള ഒറ്റ ദ്വാരത്തിലൂടെ നൂതന റോബോട്ടിക് സംവിധാനം ഉപയോഗിച്ചാണ് ശ്വാസകോശത്തിലെ അര്‍ബുദ ബാധിച്ച ഭാഗം  മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. അര്‍ബുദ ചികിത്സാരംഗത്ത് പുതിയ നാഴികക്കല്ലായ ഈ നേട്ടം ആശുപത്രിയിലെ സര്‍ജിക്കല്‍ ഓങ്കോളജി, പള്‍മണോളജി വിഭാഗങ്ങളുടെ സംയുക്ത പരിശ്രമത്തിലൂടെയാണ് രോഗിക്ക് ആശ്വാസമേകിത്.

പരമ്പരാഗത ശസ്ത്രക്രിയകളുടെ ഭാഗമായി അനുഭവപ്പെടുന്ന കഠിനവേദനയും ശാരീരിക ആഘാതവും പൂര്‍ണ്ണമായി ഒഴിവാക്കി രോഗികള്‍ക്ക് ശസ്ത്രക്രിയാനന്തര പരിചരണവും വേഗത്തില്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ഈ അത്യാധുനിക റോബോട്ടിക് ശസ്ത്രക്രിയയിലൂടെ സാധിക്കുമെന്ന്  സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. സലീം വി.പി പറഞ്ഞു. 

സംസ്ഥാനത്തെ അര്‍ബുദ ചികിത്സാരംഗത്ത് പുതിയൊരു അധ്യായത്തിനാണ് ഈ നേട്ടത്തിലൂടെ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ വി ഗംഗാധരന്‍ പറഞ്ഞു.  ലോകോത്തര നിലവാരമുള്ള അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് ആശുപത്രിയുടെ ലക്ഷ്യമെന്നും കേവലം ഒരു ശസ്ത്രക്രിയ എന്നതിലുപരി ജീവന്‍ രക്ഷാചികിത്സകളില്‍ സാങ്കേതികവിദ്യ എത്രത്തോളം നിര്‍ണായകമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ നേട്ടമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media