കൊച്ചി: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. വെള്ളാപ്പള്ളി എല്ലാ ബോര്‍ഡുമെമ്പര്‍മാരെയും അടക്കം എസ്എന്‍ഡിപി യോഗത്തില്‍ നിന്നും ഹൈക്കോടതി അയോഗ്യരാക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ് ചന്ദ്രസേനനും നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
2024 മുതല്‍ ഹൈക്കോടതിയുടെ മുന്നിലുള്ള കേസിലാണ് ഹൈക്കോടതിയുടെ നടപടി. വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എം എന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി ബോര്‍ഡ് അംഗങ്ങളായ 170 പേരാണ് അയോഗ്യരാക്കപ്പെട്ടത്. ഒമ്പത് വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക വരവ് ചെലവ് കണക്ക് നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൂന്ന് വര്‍ഷം തുടര്‍ച്ചയായി അക്കൗണ്ടുകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അയോഗ്യരാക്കാം എന്നാണ് നിരീക്ഷിച്ചത്. 2014 മുതല്‍ അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കില്ലെന്നും ഡയറക്ടര്‍മാര്‍ക്ക് ഡിന്‍ നമ്പര്‍ ഇല്ലെന്നും കോടതി കണ്ടെത്തി.