കോവിഡ്: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്
തമിഴ്‌നാടും നിയന്ത്രണമേര്‍പ്പെടുത്തി.
ചെന്നൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാടും, പശ്ചിമബംഗാളും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ണാടകയും, ഡല്‍ഹിയും നേരത്തെ തന്നെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുവരുന്ന യാത്രക്കാര്‍ക്ക് തമിഴ്‌നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോം കോറന്റൈനാണ് ഏര്‍പ്പെടുത്തിയത്. കൂടാതെ ഏഴു ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി.
പശ്ചിമ ബംഗാള്‍ കേരളമടക്കം നാല് സംസ്ഥാനങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് ബംഗാളിലെത്തുന്നവര്‍ കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. 72 മണിക്കൂറിനിടയില്‍ നടത്തിയ പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. ശനിയാഴ്ച മുതലാണ് നിയന്ത്രണം പ്രബല്യത്തില്‍ വരിക.