ഉണങ്ങാത്ത മുറിവുകള്‍ പ്കാശനം ചെയ്തു
കോഴിക്കോട്: ബേപ്പൂര്‍ മുരളീധര പണിക്കരുടെ 52-ാമത് നോവല്‍ ഉണങ്ങാത്ത മുറിവുകള്‍ പ്രകാശിതമായി. ബേപ്പൂര്‍ ബിസി റോഡിലെ എടത്തൊടി കൃഷ്ണന്‍ സ്മാരക ഹാളില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് കേര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് പ്രാകാശനം നിര്‍വഹിച്ചു. പി.കെ. പാറക്കടവ് ഏറ്റുവാങ്ങി. അഡ്വ. എടത്തൊടി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി.കെ. പാറക്കടവ് പുസ്തക പരിചയം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എം, ഗിരിജ ടീച്ചര്‍, ഡോ. എം.പി. പത്മനാഭന്‍, കെ.പി. ശ്രീശന്‍, അനീസ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. മുരളീധര പണിക്കര്‍ പ്രതിസ്പന്ദനം നടത്തി. ചടങ്ങില്‍ അഡ്വ. എടത്തൊടി രാധാകൃഷ്ന്‍ മുരളീധര പണിക്കരെ പൊന്നാടയണിയിച്ച് ആദരിച്ചു.