തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളില്‍ സ്വര്‍ണ വില ഉയര്‍ന്നിരുന്നു. ഈ ആഴ്ച ആരംഭിച്ചപ്പോഴും സ്വര്‍ണവിലയിലെ വര്‍ദ്ധനവ് തുടരുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1280 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 41,960 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 30 രൂപ വര്‍ദ്ധിച്ചു. വിപണിയിലെ വില 5245 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 25 രൂപ വര്‍ദ്ധിച്ചു. വിപണി വില 4335 രൂപയാണ്.
0