എം.ബി. രാജേഷ സ്പീക്കര്‍; 56 വോട്ടിന്റെ ഭൂരിപക്ഷം
വിഷ്ണുനാഥിന് ലഭിച്ചത് 40 വോട്ട്
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ സ്പീക്കറായി എം ബി രാജേഷിനെ തെരഞ്ഞെടുത്തു. 136 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 96 വോട്ടുകള്‍ രാജേഷിന് ലഭിച്ചു. യു ഡി എഫ് സ്ഥാനാര്‍ഥി പി സി വിഷ്ണുനാഥിന് 40 വോട്ടുകള്‍ ലഭിച്ചു.
സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 136 അംഗങ്ങളാണ് വോട്ട് ചെയ്തത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. രാവിലെ ഒന്‍പത് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സഭയ്ക്കുള്ളില്‍ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്തായിട്ടാണ് സ്ഥാപിച്ച് രണ്ട് ബൂത്തുകളിലാണ് അംഗങ്ങള്‍ വേട്ട് ചെയ്തത്.