ആവശ്യങ്ങളൊന്നും ഹൈക്കമാന്റ് അംഗീകരിച്ചില്ല;  ശശി തരൂരുമായി ഇനി ചര്‍ച്ചയില്ല
 



ദില്ലി : നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരുമായി തുടര്‍ ചര്‍ച്ചകളില്ലെന്ന സൂചന നല്‍കി കോണ്‍ഗ്രസ് നേതൃത്വം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നയത്തെ പുകഴ്ത്തിയതും മോദി പ്രശംസയും കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറിയുടെ സാഹചര്യത്തില്‍ ദില്ലിയില്‍ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ തരൂര്‍ മുന്‍പോട്ട് വച്ച ആവശ്യങ്ങളൊന്നും ഹൈക്കമാന്‍ഡ് അംഗീകരിക്കില്ലെന്നാണ് സൂചന. 

പാര്‍ട്ടിയില്‍ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂര്‍ രാഹുലിനോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ തലത്തിലും, സംസ്ഥാനത്തും സംഘടന ചുമതലകളിലേക്ക് തല്‍ക്കാലം തരൂരിനെ പരിഗണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാന്‍ഡ് തീരുമാനം. പാര്‍ലമെന്റിലും മറ്റ് എംപിമാര്‍ക്ക് നല്‍കുന്ന പരിഗണന മാത്രമേ നല്‍കുകയുള്ളു. ഈ സാഹചര്യത്തില്‍ തരൂരിന്റെ തുടര്‍ നീക്കങ്ങളും നിര്‍ണ്ണായകമാകും.  തന്നെ കോണ്‍ഗ്രസ് നേതൃത്വം വളഞ്ഞിട്ടാക്രമിക്കുന്നതിലേക്ക് എത്തിയാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ തരൂര്‍ വ്യക്തമാക്കിയുന്നു. സംസ്ഥാന കോണ്‍ഗ്രസിലും തനിക്കെതിരെ പടയൊരുക്കമുണ്ടെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു. 

പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാടുകളെടുത്തെങ്കിലും തരൂരിനെതിരെ തുടക്കത്തില്‍ മൃദു നിലപാടായിരുന്നു ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ നിലപാട് തിരുത്താതെ ഉറച്ച് നിന്ന തരൂരിനോട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് ഹൈക്കമാന്‍ഡ് ഇടപെടലുണ്ടായത്. സര്‍ക്കാര്‍ നല്‍കിയ വ്യാജ കണക്കുകള്‍ ഉദ്ധരിച്ച് ലേഖനം തയ്യാറാക്കിയെന്ന കുറ്റപത്രവും തരൂരിന് മേല്‍ ചാര്‍ത്തി. കെപിസിസി അധ്യക്ഷന്‍ കൂടി നിലപാട് കടുപ്പിച്ചതോടെ തരൂര്‍ ഒറ്റപ്പെടുകയും ഒടുവില്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് എത്തുകയുമായിരുന്നു.  

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media