ദില്ലി: തുടര്‍ച്ചയായ രണ്ടാം തവണയും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു. കഴിഞ്ഞ പണനയത്തിനു തുല്യമായി ഇത്തവണയും കാല്‍ ശതമാനമാണ് കുറച്ചത്. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനമായി. റിപ്പോ നിരക്ക് കുറച്ചതോടെ, വായ്പ എടുക്കുന്നവര്‍ക്ക് ഉടന്‍ തന്നെ ഇഎംഐ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. നിലവില്‍ നേരത്തെ റിപ്പോ നിരക്ക് 6.25% ആയിരുന്നു, ഫെബ്രുവരി 2025 ലെ ധനനയ അവലോകനത്തിലാണ് എംപിസി അവസാനമായി കുറച്ചത്.
പുതിയ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് ഇന്ന് അവസാനിച്ചത്. രാജ്യത്ത് പണപെരുപ്പം നിയന്ത്രണ വിധേയമായെന്ന് വിലയിരുത്തിയ ശേഷമാണ് 6 അംഗ പണ നയ നിര്‍ണ്ണയ സമിതി റിപ്പോ നിരക്ക് 6.25 ശതമാനത്തില്‍ നിന്നും 6 ആയി കുറച്ചത്. പലിശ നിരക്കുകള്‍, പണ വിതരണം, പണപ്പെരുപ്പ അവലോകനം എന്നിവയുള്‍പ്പെടെ പ്രധാന സാമ്പത്തിക കാര്യങ്ങള്‍ വിലയിരുത്തുന്നതിനായി ആര്‍ബിഐ ഓരോ സാമ്പത്തിക വര്‍ഷത്തിലും ആറ് ദ്വൈമാസ മീറ്റിംഗുകള്‍ ചേരാറുണ്ട്.