വിരമിക്കലിന് ശേഷം ആത്മീയതയിലേക്ക്; കുടുംബസമേതം ഉംറ നിര്‍വഹിച്ച് സാനിയ മിര്‍സ
 



റിയാദ്:ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയിലെത്തി ടെന്നീസ് ഇതിഹാസ താരം സാനിയ മിര്‍സ. ടെന്നിസില്‍ നിന്നും വിരമിച്ച ശേഷം കുടുംബസമേതമായിട്ടായിരുന്നു സാനിയ ഉംറ നിര്‍വഹിക്കാനായി സൗദിയിലെത്തിയത്.കഴിഞ്ഞ മാസം ദുബായ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പായിരുന്നു അവസാന മത്സരം. തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം വിവരം അറിയിച്ചത്.മകന്‍ ഇഷാന്‍ മിര്‍സ മാലികിന്റെ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. മദീനയിലെ പ്രവാചകന്റെ പള്ളി മസ്ജിദുന്നബവയില്‍നിന്നുള്ള ചിത്രങ്ങളും കൂട്ടത്തിലുണ്ട്. 'അല്ലാഹുവിന് നന്ദി, നമ്മുടെ ആരാധനകള്‍ അവന്‍ സ്വീകരിക്കട്ടെ' എന്നാണ് ചിത്രങ്ങളുടെ അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത്.
ഏറെ നന്ദിയുണ്ടെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പോസ്റ്റ് ചെയ്ത മദീന പള്ളിയുടെ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു. ദൈവത്തിനു നന്ദി എന്നാണ് മകന്‍ ഇഷാനൊപ്പമുള്ള സെല്‍ഫിയുടെ അടിക്കുറിപ്പ്. കൂടാതെ ഹൃദയം കരഞ്ഞുതേടുന്ന സമാധാനം കൊണ്ടുതരാന്‍ ഇത്തവണ റമദാനിനാകട്ടെ, രാത്രിസമയങ്ങളിലെ ദൈവവുമൊത്തുള്ള പ്രാര്‍ത്ഥനകളാണ് ഏറ്റവും മികച്ചതെന്നും എന്നും വ്യത്യസ്ത ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ അവര്‍ കുറിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media