കോഴിക്കോട്: വൈകല്യത്താല്‍ ഉള്‍ച്ചേര്‍ക്കപ്പെട്ടവരെ മാറോട് ചേര്‍ത്തു പിടിച്ച് കേരള ഡിസബിലിറ്റി ഫെസ്റ്റിവെലിന് കോഴിക്കോട് കടപ്പുറത്ത് തുടക്കം. വൈകിട്ട് അഞ്ചിന് നടന്ന ഉദ്ഘാടനവും വേറിട്ടതായി. ഡിസിബിലിറ്റി 21 തരമാണ്. ആ ഓരോ തരത്തിലെയും ഓരോ പ്രതിനിധികള്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദിനുമൊപ്പം ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫെസ്റ്റിവെല്‍ ഫെബ്രുവരി ഒന്നിന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.
ഡിസബിലിറ്റി എന്നത് ഒരു വ്യക്തിയുടെ പോരായ്മയോ ചികിത്സിച്ചു മാറ്റേണ്ട രോഗമോ ആണെന്ന വൈദ്യശാസ്ത്ര മാതൃക സങ്കല്‍പ്പത്തെ തള്ളിക്കളയുകയാണ് ഫെസ്റ്റിവെല്‍. പകരം ഭൗതിക സാഹചര്യങ്ങളും സമൂഹത്തിന്റെ മനോഭാവവുമാണ് ഒരു വ്യക്തിയെ ഡിസബിലിറ്റി നേരിടുന്നവരാക്കി മാറ്റുന്നതെന്ന സാമൂഹിക മാതൃക ആശയമാണ് മേള ഉയര്‍ത്തിപ്പിടിക്കുന്നത്. ഡിസബിലിറ്റി ഉള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന തടസ്സങ്ങള്‍ നീക്കം ചെയ്യുക എന്നതാണ് ഫെ സ്റ്റിവലിന്റെ പ്രധാന ലക്ഷ്യം. 'ഉള്‍ച്ചേര്‍ക്കപ്പെട്ട ഒരു സമൂഹത്തിലേക്ക്' എന്നതാണ് ഫെസ്റ്റിവെലിന്റെ പ്രമേയം. ഡിസബിലിറ്റിയുള്ള വ്യക്തികളെ സഹതാപത്തോടെ നോക്കിക്കാണുന്ന കാഴ്ചപ്പാടുകളെ തിരുത്തി ,അവകാശങ്ങളിലൂന്നിയ ഒരു പുതിയ സാമൂഹിക ക്രമമാണ് ലക്ഷ്യം. സാമൂഹിക സന്നദ്ധ സംഘടനയായ തണലുംകേരളത്തിലെ മുപ്പതിലധികം ഡിസബിലിറ്റി സംഘടനകളും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. മലബാര്‍ ഗോള്‍ഡാണ് മുഖ്യ സ്‌പോണ്‍സര്‍.
വൈകല്യമുള്ളവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ ഉതകുന്ന എക്‌സ്പീരിയന്‍സ് സോണ്‍ ഫെസ്റ്റിലെ പ്രധാന ആകര്‍ഷണമാണ്. ആര്‍പിഡബ്ലുഡി നിയമപ്രകാരം അംഗീകരിച്ചിട്ടുള്ള 2 തരം വൈകല്യങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് നല്‍കുന്നതിനായി പ്രത്യേക സോണുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.കാഴ്ചയില്ലാത്തവരുടെ ലോകം, കേള്‍വി പരിമിതിയുള്ളവരുടെ വിനിമയങ്ങള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ദൈനംദിന ജീവിതം തുടങ്ങിയവ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നേരിട്ട്അനുഭവിച്ചറിയാന്‍ സാധിക്കും. എബിലിറ്റിയുള്ളവര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെടുന്ന ലോകത്ത് ഡിസബിലിറ്റിയുള്ളവരുടെ ജീവിതം എങ്ങനെയാണെന്നത് തിരിച്ചറിയാന്‍ എക്സ്പീരിയന്‍സ് സോണ്‍സഹായകരമാകും.
നാല് ദിവസങ്ങളിലായിനടക്കുന്ന വിപുലമായ അക്കാദമിക് സെഷനുകള്‍, കലാ- സാംസ്‌കാരിക പരിപാടികള്‍,ഹ്യൂമന്‍ലൈബ്രറി, പുസ്തക പ്രകാശനങ്ങള്‍, ഫ്‌ളീ മാര്‍ക്കറ്റ്, സ്റ്റാളുകള്‍, ലിസണിങ് സര്‍ക്കിള്‍, അസിസ്റ്റീവ് ടെക്‌നോളജികള്‍ , ഡിസബിലിറ്റി സൗഹൃദ നിര്‍മ്മാണ മാതൃകകള്‍, എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. നാല് ദിവസങ്ങളിലായി 30-ഓളംഅക്കാദമിക് സെഷനുകള്‍ നടക്കും. മേളയുടെ ഭാഗമായുള്ള ചര്‍ച്ചകളും സംവാദങ്ങളും മൂന്ന് പ്രധാന വേദികളിലായി ക്രമീകരിച്ചിരിക്കുന്നു. ഉള്‍ച്ചേരല്‍, തുല്യത, വെവിധ്യം എന്ന പേരുകളിലാണ് വേദികള്‍. ഇന്ത്യയിലെ ഡിസബിലിറ്റി അവകാശ സമരങ്ങളുടെ നാള്‍വഴികള്‍, മേഖലയിലെ എന്‍.ജി.ഒ പ്രവര്‍ത്തനം, സിനിമയിലെ
ഡിസബിലിറ്റി പ്രതിനിധാനം, രാഷ്ട്രീയ പങ്കാളിത്തം, ഇന്‍വിസിബിള്‍ ഡിസബിലിറ്റീസ്, ആക്‌സിസിബിലിറ്റി, സംവരണം, പുതിയ കേരളവും ഡിസബിലിറ്റിയും, ദുരന്ത നിവാരണവും ഡിസബിലിറ്റിയും, ഇന്‍ക്ലൂസിവ് വിദ്യാഭ്യാസം, മാധ്യമങ്ങളും ഡിസബിലിറ്റിയും, ഡിസബിലിറ്റി മതങ്ങളിലും പ്രത്യയശാസ്ത്രങ്ങളിലും, സാങ്കേതിക വിദ്യയും ഡിസബിലിറ്റിയും, ഡിസബിലിറ്റിയും ഏര്‍ലി ഇന്റര്‍വെന്‍ഷനും, ലിംഗഭേദവും ഡിസബിലിറ്റിയും, ഡിസബിലിറ്റിയും ലൈംഗികതയും തുടങ്ങിയ ഗൗരവകരമായ വിഷയങ്ങള്‍ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്യപ്പെടും.
എന്‍.പി.ആര്‍.ഡി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരന്‍ വിശ്വനാഥന്‍, ശംപ സെന്‍ഗുപ്ത, എസ്.എച്ച്. പഞ്ചാപകേശന്‍, ഗവേഷകയായ ഡോ.ബിന്ദുലക്ഷ്മി പി, എഴുത്തുകാരി ഡോ.മായ പ്രമോദ്, കായിക താരങ്ങളായ രജനീഷ് ഹെന്റി, ആസിം വെളിമണ്ണ, ജോബി മാത്യു,ഗീവര്‍ഗീസ് കൂറിലോസ്, ശബരി, ഡോ.നൂര്‍ജഹാന്‍ കെ, ഷീബ മുംതാസ് സി.കെ , റഈസ് ഹിദായ തുടങ്ങി 120-ഓളം സാമൂഹിക, രാഷ്ട്രീയ, ആരോഗ്യ, പുനരധിവാസ മേ ഖലയിലെ
പ്രമുഖര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.ഡിസാബിള്‍ഡ് കലാകാരന്മാരുടെ നേതൃത്വത്തില്‍ ദിവസവും വെകുന്നേരങ്ങളില്‍ സംഗീതം, നൃത്തം, നാടകം തുടങ്ങിയ സാംസ്‌കാരിക പരിപാടികള്‍ നടക്കും. രാജസ്ഥാനി വീല്‍ചെയര്‍ നൃത്തം, വീല്‍ചെയര്‍ സൂഫി നൃത്തം, ലൈറ്റ്& സൗണ്ട് ഷോ പൂമ്പാറ്റ ചെണ്ടമേളം, രാഗലയം ടീമിന്റെ ഗാനമേള, മെലഡി ഓണ്‍വീല്‍സ്, ഒപ്പന തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറും. ലക്ഷദ്വീപില്‍ നിന്നുള്ളകലാകാരന്മാരുടെ ഡോളിപാട്ടും റോമിയോ ആന്‍ഡ് ജൂലിയറ്റ്' എന്ന ഡച്ച് നാടകവും പ്രധാന ആകര്‍ഷണങ്ങളാണ്, കേരളത്തിലെ വിവിധ ഡിസബിലിറ്റി സഥാപനങ്ങളിലെ 500 ഓളം വിദ്യാര്‍ഥികളുടെ കലാ പ്രകടങ്ങള്‍ ഫെസ്റ്റിവെലിന് മാറ്റു കൂട്ടും