കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല
കേരളത്തിൽ സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. പവന് 35,200 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഗ്രാമിന് 4,400 രൂപയും. ഇന്നലെ പവന് 80 രൂപയുടെ കുറവാണ് ഉണ്ടായത്. ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരുകയാണ്. വൈകാതെ പ്രാദേശിക വിപണികളിലും ഇത് പ്രതിഫലിച്ചേക്കാം. 1,788.28 ഡോളറിലാണ് ട്രോയ് ഔണ്‍സ് ഇന്ന് വ്യാപാരം നടത്തുന്നത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിക്കുന്നത്. ഫെഡ് റിസര്‍വ് നടപടികള്‍ ഡോളറിന്റെ മൂല്യമുയര്‍ത്തിയാല്‍ സ്വര്‍ണ വില താല്‍ക്കാലികമായി ഇടിഞ്ഞേക്കാം. ദേശീയ വിപണി എംസിഎക്സില്‍ ഗോള്‍ജ് ഒക്ടോബര്‍ ഫ്യൂച്ചര്‍ 10 ഗ്രാമിന് 46,973.00 രൂപയ്ക്കാണ് ഇന്ന് വിനിമയം നടത്തുന്നത്. സ്വര്‍ണ നിക്ഷേപകര്‍ക്ക് സ്വര്‍ണം വാങ്ങിക്കൂട്ടുവാനുള്ള അനുയോജ്യമായ സാഹചര്യമാണ് നിലവിലുള്ളത്.