കാശി വിശ്വനാഥ് ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
കാശി വിശ്വനാഥ് ഇടനാഴിയുടെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രധാനമന്ത്രി ഇടനാഴി രാജ്യത്തിന് സമർപ്പിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിപുലമായ പരിപാടികളാണ് ഇന്ന് കാശിയിൽ ഒരുക്കിയിരിക്കുന്നത്
കാശി വിശ്വനാഥ ഇടനാഴി ജനങ്ങൾക്ക് സമർപ്പിക്കാനെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാൻ ബനാറസിന്റെ കലാ സാംസ്കാരിക പൈതൃകം പ്രതിപാദിക്കുന്ന കൂറ്റൻ ചുമർചിത്രങ്ങളും കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സമീപത്തെ നിരവധി കെട്ടിടങ്ങളും പ്രകാശപൂരിതമാക്കിയിട്ടുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 23 കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) അറിയിച്ചിട്ടുണ്ട്. ഈ കെട്ടിടങ്ങൾ തീർഥാടകർക്ക് ഫെസിലിറ്റേഷൻ സെന്റർ, വേദിക് സെന്റർ, മുമുക്ഷു ഭവൻ, ഭോഗ്ശാല, സിറ്റി മ്യൂസിയം, ഫുഡ് കോർട്ട് തുടങ്ങി നിരവധി സൗകര്യങ്ങൾ നൽകും.
ഈ പദ്ധതി ഏകദേശം അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു, നേരത്തെ ഈ സമുച്ചയം ഏകദേശം 3,000 ചതുരശ്ര അടിയായി പരിമിതപ്പെടുത്തിയിരുന്നു. കോവിഡ്19 ആഗോള പാൻഡെമിക് ഉണ്ടായിരുന്നിട്ടും പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കി. ഏകദേശം 339 കോടി രൂപ ചെലവിൽ നിർമിച്ച കാശി വിശ്വനാഥ് ധാമിന്റെ ആദ്യഘട്ട ഉദ്ഘാടനമാണ് പ്രധാന പരിപാടി.
ക്ഷേത്ര സമുച്ചയത്തെ ഗംഗാ നദിയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് കാശി വിശ്വനാഥക്ഷേത്രത്തിന്റെ ഇടനാഴി. ഇതിന്റെ നിർമ്മാണം 2019 മാർച്ച് എട്ടിനാണ് ആരംഭിച്ചത്. 50 അടി വീതിയിൽ പാതയൊരുക്കി 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളെ സംയോജിപ്പിച്ചാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത്.പ്രശസ്ത ആർക്കിടെക് ആയ ഭിമൽ പട്ടേൽ ആണ് കാശിവിശ്വനാഥ ക്ഷേത്ര ഇടനാഴി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
50 അടി വീതിയിൽ പാതയൊരുക്കി 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളെ സംയോജിപ്പിച്ചാണ് ഇടനാഴി നിർമ്മിച്ചിരിക്കുന്നത്.