വരുന്നു ഹൈലൈറ്റ് ഒളിമ്പസ് 


 


 

കോഴിക്കോട്:  ഹൈലൈറ്റ് ബില്‍ഡേഴ്‌സ് അവരുടെ അവരുടെ പുതിയ പ്രീമിയം റസിഡന്‍ഷ്യല്‍ പ്രൊജക്ടായ ഹൈലൈറ്റ് ഒളിമ്പസ് പ്രഖ്യാപിച്ചു. 12,70,000 സ്‌ക്വയര്‍ ഫീറ്റ് വിസ്്തൃതിയിലുള്ള ഹൈലൈറ്റ് ഒളിമ്പസ് ഹൈലൈറ്റ് മാളും, ബിസ്‌നസ് പാര്‍ക്കും ഉള്‍പ്പെടുന്ന  ഹൈലൈറ്റ് സിറ്റിയോടു ചേര്‍ന്ന് നിര്‍മാണം പുരോഗമിക്കുകയാണ്. 33 നിലകിളാലായാണ് ഒളിമ്പസ് ഒരുങ്ങുന്നത്. 526 അപ്പാര്‍ട്ടുമെന്റുകളുണ്ടാവും.  ടെറസില്‍ 40,000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍  വിനോദങ്ങള്‍ക്കായുള്ള ഇടങ്ങള്‍ കൂടി ഇവിടെയൊരുക്കും. താമസക്കാരുടെ സുഖ സൗകര്യങ്ങളാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. 
 സിമ്മിംഗ് പൂളുകള്‍, ജിം, കുട്ടികള്‍ക്കുള്ള കളി സ്ഥലങ്ങള്‍, കൊ- വര്‍ക്കിംഗ് പ്ലേസുകള്‍, സൂമ്പ ഹാള്‍, സ്‌ക്വാഷ് കോര്‍ട്ട്, ഓപ്പണ്‍ എയര്‍ ലോഞ്ചുകള്‍, ഗസ്റ്റ് സ്യൂട്ടസ്, റൂഫ് ടോപ്പ് ഓബ്‌സര്‍വേറ്ററി,  പ്രൈവറ്റ് തിയ്യെറ്റര്‍, ലൈബ്രറി തുടങ്ങി മൂറോളം പൊതു ഇടങ്ങള്‍ ഉണ്ടാവും  
 
കോവിഡ് കാലത്തെ പ്രതിസന്ധികള്‍ക്കിടയില്‍ പോലും ആറ് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഹൈലൈറ്റിനു കഴിഞ്ഞതായി  ഗ്രൂപ്പ് ചെയര്‍മാന്‍ പി. സുലൈമാന്‍ പറഞ്ഞു. ഹൈലൈറ്റ് അഥീന, ഹൈലൈറ്റ് ഹൈലൈറ്റ് ഫോളോറിന, ഹൈലൈറ്റ് സിറിന്‍, ഹൈലൈറ്റ് പെട്രൊസ്, ഹൈലൈറ്റ് ഏഥന്‍സ് എന്നീ റെസിഡന്‍ഷ്യല്‍ പ്രൊജക്ടുകളും ചെമ്മാട് ഷോപ്പിംഗ് മാളായ ഹൈലൈറ്റ് കണ്‍ട്രി കണ്‍ട്രി സൈഡുമാണിവ്. ഏഴാാമത്തെ പ്രൊജക്്്ടാണ് ഓളിമ്പസ്. 
 
വിലിയ സിറ്റികളില്‍ ഹൈലൈറ്റ് മാള്‍ എന്ന പേരിലും, ചെറിയ സിറ്റികളില്‍ ഹൈലൈറ്റ് സെന്റര്‍ എന്ന പേരിലും ചെറിയ ടൗണുകളില്‍ ഹൈലൈറ്റ് കണ്‍ട്രി സൈഡ് എന്ന പേരിലും മാളുകള്‍ നിര്‍മിക്കാന്‍ ഹൈലൈറ്റ് ബില്‍ഡേഴ്‌സ് തീരുമാനിച്ചതായും സുലൈമാന്‍ പറഞ്ഞു. പുതുതായി പ്രഖ്യാപിച്ച പത്തു പ്രാജക്ടുകളില്‍ തൃശൂര്‍ ഹൈലൈറ്റ് മാള്‍ 2023 പകുതിയോടെ ഉദ്ഘാടനം ചെയ്യും. 2025 ഡിസംബറിനകം ഒളിമ്പസ് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരൂമാനം. വാര്‍ത്താ സമ്മേളനത്തില്‍ ഹൈലൈറ്റ് ബില്‍ഡേഴ്‌സ് സിഇഒ ഫസീം, ഡയറക്ടര്‍ അബ്ദുള്‍ ലത്തീഫ്, പ്രൊജക്ട് ഹെഡ് ജോണ്‍ ഫ്രാന്‍സിസ്, സെയില്‍സ് ഹെഡ് മുനീര്‍ യു.കെ. എന്നിവരും പങ്കെടുത്തു. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media