എസ്ബിഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി


കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപ (എഫ്ഡി)ങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഒന്ന് മുതല്‍ രണ്ട് വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് (ബിപിഎസ്) ആണ് ഉയര്‍ത്തിയത്. നിര്‍ദ്ദിഷ്ട പലിശ നിരക്കുകള്‍ പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങളുടെ പുതുക്കലിനും ബാധകമാകും.

രണ്ട് കോടി രൂപയില്‍ താഴെയുള്ള റീട്ടെയില്‍ എഫ്ഡികളുടെ പുതുക്കിയ നിരക്ക് ജനുവരി 8 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 10 ന് എസ്ബിഐ പരിഷ്‌കരിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കായി എസ്ബിഐ അവതരിപ്പിച്ച പ്രത്യേക എഫ്ഡി പദ്ധതിയായ എസ്ബിഐ വികെയറില്‍ നിക്ഷേപം നടത്താനുള്ള കാലാവധിയും ബാങ്ക് നീട്ടിയിട്ടുണ്ട്. പുതുക്കിയ തീയതി അനുസരിച്ച് മാര്‍ച്ച് 31വരെ പദ്ധതിയില്‍ നിക്ഷേപം നടത്താം.

മെച്യൂരിറ്റി കാലാവധി    സാധാരണക്കാര്‍ക്ക് -    മുതിര്‍ന്ന പൗരന്മാര്‍ക്ക് എന്നിങ്ങനെ യഥാക്രമം
ഏഴു ദിവസം മുതല്‍ 45 ദിവസം വരെ    2.90%    3.40%
46 ദിവസം മുതല്‍ 179 ദിവസം വരെ    3.90%    4.40%
180 ദിവസം മുതല്‍ 210 ദിവസം വരെ    4.40%    4.90%
211 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ    4.40%    4.90%
ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷത്തില്‍ താഴെ വരെ    5.00%    5.60%
രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ    5.10%    5.60%
മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെ    5.30%    5.80%
അഞ്ച് വര്‍ഷവും 10 വര്‍ഷം വരെ    5.40%    6.20%

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media