ദില്ലി: ജമ്മു കശ്മീരിലെ രജൗരി സെക്ടറില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി ഉയര്‍ന്നു. ഇന്നലെ മൂന്ന് പേരാണ് സംഭവത്തില്‍ മരിച്ചത്. ഇന്നാണ് നാലാമത്തെയാളുടെ മരണം സ്ഥിരീകരിച്ചത്. ഇദ്ദേഹം പ്രദേശവാസിയാണ്. അത്യാസന്ന നിലയിലുള്ള രണ്ട് പേരെ ജമ്മുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ധാംഗ്രി മേഖലയില്‍ വിവിധ സംഘടനകള്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്നലെയാണ് ധാംഗ്രിയില്‍ ആക്രമണം നടന്നത്. ഭീകരരുടെ ആക്രമണത്തില്‍ ഇന്നലെ തന്നെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ വൈകീട്ടാണ് ആക്രമണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ആയുധങ്ങളുമായെത്തിയ രണ്ട് ഭീകരര്‍ പ്രദേശവാസികളായ ആളുകളുടെ നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ?ഗുരുതരമായിരുന്നു. ഇവരിലൊരാളാണ് ഇന്ന് രാവിലെ മരിച്ചത്. പരിക്കേറ്റ മറ്റുള്ളവര്‍ രജൗരിയിലെ ആശുപത്രിയില്‍ തന്നെയാണ് ചികിത്സയിലുള്ളത്.