ഡാറ്റ നിയന്ത്രണമില്ലാത്ത പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെലും വോഡഫോണ്‍ ഐഡിയയും
നിശ്ചിത ഡാറ്റ നിയന്ത്രണങ്ങള്‍ ഇല്ലാത്ത പ്ലാനുകള്‍ അവതരിപ്പിച്ച് ടെലികോ കമ്പനികളായ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും. ദിവസവുമുള്ള ഡാറ്റ ലിമിറ്റ് ഇല്ല എന്നതിന് പുറമേ പ്ലാനിന്റെ മറ്റൊരു ആകര്‍ഷകമായ കാര്യ വാലിഡിറ്റിയാണ്. സാധാരണ പ്ലാനുകള്‍ ഒരു മാസം 28 ദിവസമായി കണക്കാക്കുമ്പോള്‍ ഈ പ്ലാന്‍ 30 ദിവസം നീണ്ടു നില്‍ക്കുന്നതാണ്. പ്ലാനില്‍ അണ്‍ലിമിറ്റഡ് ആനുകൂല്യവും ലഭിക്കുന്നതാണ്.
വോഡഫോണ്‍ ഐഡിയ 30 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിനായി 267 രൂപയാണ് ഈടാക്കുന്നത്. എപ്പോള്‍ വേണമെങ്കിലും ഉപയോഗിക്കാവുന്ന 25 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്, ദിവസവും 100 എസ്എംഎസ് ആനുകൂല്യങ്ങള്‍ എന്നിവയാണ് ഈ പ്ലാന്‍ നല്‍കുന്നത്. വിഐ മൂവീസ് & ടിവി എന്നിവയിലേക്ക് സൗജന്യ ഓവര്‍-ദി-ടോപ്പ് (ഒടിടി) ആനുകൂല്യവും വിഐ ഈ പ്ലാനിലൂടെ നല്‍കുന്നു.
ഭാരതി എയര്‍ടെല്ലിന്റെ 30 ദിവസത്തെ പ്ലാനാണ് സ്വകാര്യ കമ്പനികള്‍ നല്‍കുന്ന ഈ വിഭാഗത്തിലെ പ്ലാനുകളില്‍ ഏറ്റവും ചെലവേറിയത്. 299 രൂപയാണ് ഈ പ്ലാനിന്റെ വില. അതസേമയം 30 ദിവസത്തെ വാലിഡിറ്റിയില്‍ മറ്റ് കമ്പനികള്‍ നല്‍കുന്നതിനെക്കാള്‍ ഡാറ്റ എയര്‍ടെല്‍ നല്‍കുന്നുണ്ട്. 30 ജിബി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ദിവസവും നിശ്ചിത ഡാറ്റ എന്ന പരിധി ഇല്ല. ഈ ഡാറ്റ എപ്പോള്‍ വേണമെങ്കിലും ഉപയോഗിച്ച് തീര്‍ക്കാവുന്നതാണ്. ഉപയോക്താക്കള്‍ക്ക് ദിവസവും 100 എസ്എംഎസുകളും അണ്‍ലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും എയര്‍ടെല്‍ താങ്ക്‌സ് ആനുകൂല്യങ്ങളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ ഏറ്റവും വലിയ സവിശേഷത ഇതിലൂടെ ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ സൗജന്യ ട്രയല്‍ ലഭിക്കുന്നു എന്നതാണ്.