ഓഹരി വിപണിയിൽ ഉണർവ് .
ഇന്ന് വിപണി നേട്ടത്തില്‍ ഇടപാടുകള്‍ക്ക് തുടക്കമിട്ടു.. രാവിലെ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനത്തോളം മുന്നേറ്റം കയ്യടക്കിയിട്ടുണ്ട്. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 550 പോയിന്റ് മറികടന്ന് 49,560 നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,650 പോയിന്റ് നിലയിലും ഇടപാടുകള്‍ക്ക് തുടക്കമിട്ടു.ഹിന്ദുസ്താന്‍ യുണിലെവര്‍, ടൈറ്റന്‍, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, ഓഎന്‍ജിസി, എന്‍ടിപിസി ഓഹരികള്‍ 2 ശതമാനത്തോളം നേട്ടത്തിലാണ് രാവിലെ സെന്‍സെക്‌സില്‍ വ്യാപാരം നടത്തുന്നത്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള സൂചികകളും നേട്ടത്തില്‍ ചുവടുവെയ്ക്കുന്നു. കൂട്ടത്തില്‍ നിഫ്റ്റി മെറ്റല്‍ സൂചിക 2.8 ശതമാനം മുന്നേറിയിട്ടുണ്ട്. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപും ബിഎസ്ഇ സ്‌മോള്‍ക്യാപും 0.9 ശതമാനം വീതം രാവിലെ ഉയര്‍ച്ച കുറിച്ചു.തുടർച്ചയായ താഴ്ച്ചക്ക് ശേഷം ഇന്ന് വിപണിയിൽ പ്രകടമായ ഉണർവ് രേഖപ്പെടുത്തി.