ഇതാ വരുന്നു ആപ്പിള്‍ കാറുകളും


ഐഫോണും, ഐപോഡും, മാക്ബുക്കും മാത്രമല്ല കാലാനുസൃതമായ ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായിസെല്‍ഫ് ഡ്രൈവിങ് കാറുകളും പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിള്‍. ഇലക്ട്രിക് വാഹനങ്ങളാണ് ആപ്പിള്‍ പുറത്തിറക്കുക. നാല്- അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആപ്പിള്‍ കാറുകള്‍ നിരത്തിലിറങ്ങും എന്നാണ് സൂചന.
100 കോടി ഡോളറിലേറെ ചെലവഴിച്ചാണ് പരീക്ഷണങ്ങള്‍. 2014ലാണ് ആപ്പിളിനെ വൈദ്യുതി കാര്‍ പദ്ധതി ആരംഭിച്ചത് എങ്കിലും കുറച്ചുകാലം പ്രോജക്ടിനെക്കുറിച്ച് വിവരം ഒന്നും ഇല്ലായിരുന്നു. വീണ്ടും സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ പുറത്തിറക്കാന്‍ ആപ്പിള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ സജീവമായി പുറത്തു വരികയാണ്.

അത്യാധുനിക സെന്‍സറുകള്‍ ഉള്‍പ്പെടെയുള്ള കാറുകള്‍ എന്തായാലും ഈ രംഗത്ത് പുതുചരിത്രം ആയേക്കും. മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനി എന്ന നിലയിലുള്ള ആപ്പിളിനെ വൈദഗ്ധ്യം ഐകാര്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ കാരണമാകും. ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങള്‍ ഓടിച്ചു പരീക്ഷിക്കാനുള്ള ലൈസന്‍സ് കാലിഫോര്‍ണിയ മോട്ടോര്‍ വാഹനവകുപ്പ് ആപ്പിളിന് നേരത്തെ തന്നെ നല്‍കിയിരന്നു. വാഹനത്തിനായുള്ള ബാറ്ററി ആപ്പിള്‍ സ്വയം വികസിപ്പിക്കും.ഇലക്ട്രിക് കാര്‍ നിര്‍മ്മിക്കുന്നതിന് ഹ്യൂണ്ടായിയുമായി കമ്പനി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാഹന നിര്‍മാണ മേഖലയില്‍ ആപ്പിളിന് മുന്‍ പരിചയമില്ലാത്തതിനാല്‍ മറ്റു കമ്പനികളുമായി ചേര്‍ന്നാകും ആപ്പിള്‍ ഈ രംഗത്ത് എത്തുക എന്നും സൂചനയുണ്ട്. അതേസമയം ഇതുസംബന്ധിച്ച് ആപ്പിള്‍ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media