യു.പിയില്‍ അജ്ഞാത രോഗ ഭീഷണി; രണ്ട് ആഴ്ചയ്ക്കിടെ മരിച്ചത് 68 പേര്‍
കോഴിക്കോട്: ഉത്തര്‍പ്രദേശില്‍ ആശങ്ക ഉയര്‍ത്തി ഡെങ്കിപനിക്ക് സമാനമായ പകര്‍ച്ച വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറന്‍ യു.പിയില്‍ 24 മണിക്കൂറിനിടെ 12 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രോഗം ബാധിച്ച് ഉത്തര്‍പ്രദേശില്‍ മരിച്ചത് 68 പേര്‍. അജ്ഞാത രോഗം കൂടുതല്‍ ബാധിക്കുന്നത് കുട്ടികളിലെന്നാണ് ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പ് പറയുന്നത്. അതേസമയം രാജ്യത്തെ പ്രതിദിന രോഗബാധ 30,941 ആയി കുറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ രോഗിബാധിതരുടെ എണ്ണം 3,27,68,880 ആയി. സജീവരോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നത് ഇത് തുടര്‍ച്ചയായി ആറാമത്തെ ദിവസമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് കഴിഞ്ഞ ദിവസം 350 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു, ആകെ മരിച്ചവരുടെ എണ്ണം 4,38,560.