പാര്‍ലർ ആപ്പിനെ ആപ്പിളും ഗൂഗിളും ആമസോണും വിലക്കി.
ആപ്പിള്‍, ഗൂഗിള്‍, ആമസോണ്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് പാര്‍ലര്‍ അപ്രത്യക്ഷമായി. ഡോണള്‍ഡ് ട്രംപ് അനുകൂലികള്‍ പാര്‍ലറില്‍ വ്യാപകമായി ചേക്കേറുന്ന പശ്ചാത്തലത്തിലാണ് കമ്പനികളുടെ നടപടി. തീവ്രവലതുപക്ഷ വാദികള്‍ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ പാര്‍ലര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ആപ്പിനെ നീക്കം ചെയ്യുന്നതെന്ന് ആപ്പിളും ആമസോണും ഗൂഗിളും അറിയിച്ചു. വെള്ളിയാഴ്ച്ചയാണ് പാര്‍ലറിനെ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ വിലക്കിയത്. ശനിയാഴ്ച്ച ആപ്പിളും ആമസോണും സമാന നടപടികള്‍ സ്വീകരിച്ചു.