സ്വര്‍ണവില പവന് 520 രൂപ കുറഞ്ഞു
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ സ്വര്‍ണം പവന് 33,440 രൂപയായി ഇന്നത്തെ നിരക്ക്; ഗ്രാമിന് വില 4,180 രൂപ. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലനിലവാരമാണിത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം 33,960 രൂപയായിരുന്നു സ്വര്‍ണം പവന് വില. കഴിഞ്ഞമാസം പവന് 2,640 രൂപയുടെ വിലയിടിവാണ് സ്വര്‍ണം കണ്ടത്. ഫെബ്രുവരിയില്‍ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,800 രൂപയും ഏറ്റവും കുറഞ്ഞ നിരക്ക് 34,160 രൂപയുമായിരുന്നു