അറബിക്കടലില്‍ ചരക്കു കപ്പല്‍ റാഞ്ചി ; നേരിട്ട് നാവിക സേന, യുദ്ധക്കപ്പല്‍ ഐഎന്‍എസ് കൊച്ചിയുള്‍പ്പെടെ സന്നാഹങ്ങളുമായി നേരി്ടാന്‍ നാവിക സേന
 


ദില്ലി: അറബിക്കടലില്‍ ചരക്കു കപ്പല്‍ അഞ്ചംഗ സംഘം റാഞ്ചിയെന്ന് നാവികസേന. കപ്പല്‍ റാഞ്ചിയവരെ നേരിടാന്‍ നീക്കം തുടങ്ങിയെന്ന് നാവിക സേന അറിയിച്ചു. ലൈബീരിയന്‍ പതാകയുള്ള ചരക്കു കപ്പലാണ് റാഞ്ചിയത്. അതേസമയം, കപ്പല്‍ റാഞ്ചിയവര്‍ക്കെതിരെ നടപടി തുടങ്ങിയെന്ന് നാവികസേന അറിയിച്ചു. ഇന്നലെ വൈകിട്ടാണ് അക്രമികള്‍ കപ്പലില്‍ കടന്നതായുള്ള സന്ദേശം നാവികസേനയ്ക്ക് കിട്ടിയത്. 

വിവരത്തിന്റെ അടിസ്ഥാനത്തില്‍ കപ്പല്‍ റാഞ്ചിയവരെ നേരിടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നാവികസേനയുടെ വിമാനം ഇന്ന് കപ്പലിന് മുകളിലൂടെ പറന്ന് നിരീക്ഷണം നടത്തിയിരുന്നു. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണോ എന്ന് പരിശോധിച്ചു വരികയാണ്. അതേസമയം, യുദ്ധക്കപ്പലായ ഐഎന്‍എസ് കൊച്ചിയും ചരക്കു കപ്പലിന് അടുത്തേക്ക് തിരിച്ചിട്ടുണ്ട്. ചെങ്കടലിലും അറബിക്കടലിലും ചരക്കു കപ്പലുകള്‍ക്കെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ നിരീക്ഷണത്തിന് ഇന്ത്യ നാലു യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ട്. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media