ബിറ്റ്‌കോയിന്റെ മൂല്യം കുതിച്ചുയരുന്നു
ബിറ്റ്‌കോയിനില്‍ 1.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിന്റെ വെളിപ്പെടുത്തല്‍ ക്രിപ്‌റ്റോകറന്‍സിയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡിലെത്തിച്ചു. തിങ്കളാഴ്ച്ച സമര്‍പ്പിച്ച റെഗുലേറ്ററി ഫയലിങ്ങിലാണ് ടെസ്‌ല ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനുള്ള നിക്ഷേപം വെളിപ്പെടുത്തിയത്. ടെസ്‌ലയുടെ നിക്ഷേപ വിവരം പുറത്തുവന്നതോടെ ബിറ്റ്‌കോയിന്റെ മൂല്യം 15 ശതമാനത്തോളം വര്‍ധിച്ചു; ചരിത്രത്തില്‍ ആദ്യമായി 44,000 ഡോളര്‍ നാഴികക്കല്ല് ബിറ്റ്‌കോയിന്‍ മറികടന്നു. വൈകാതെ ഉപഭോക്താക്കള്‍ക്ക് ബിറ്റ്‌കോയിന്‍ നല്‍കിയും ടെസ്‌ല കാറുകള്‍ വാങ്ങാമെന്ന പ്രഖ്യാപനവും കമ്പനി നടത്തിയിട്ടുണ്ട്.
അനധികൃത പണമിടപാടുകള്‍ക്കും സാമ്പത്തിക തട്ടിപ്പുകള്‍ക്കും ബിറ്റ്‌കോയിന്‍ വഴിതെളിക്കുമെന്ന് ലോകമെങ്ങുമുള്ള സാമ്പത്തിക വിദഗ്ധകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ടെസ്‌ലയുടെ നീക്കം മുന്‍നിര്‍ത്തി കൂടുതല്‍ കമ്പനികള്‍ ബിറ്റ്‌കോയിനില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ടുവരുമെന്നാണ് നിരീക്ഷണം.
നിലവില്‍ വന്‍കിട നിക്ഷേപകരുടെ പിന്തുണയും ദീര്‍ഘകാല നിക്ഷേപകരുടെ താത്പര്യവും ബിറ്റ്‌കോയിന്റെ മൂല്യം ഇനിയും ഉയര്‍ത്തുമെന്നാണ് കരുതുന്നത് . ഇന്ത്യയിലും ബിറ്റ്‌കോയിന് പ്രചാരമേറെയാണ്. രാജ്യത്തെ പ്രമുഖ വ്യക്തികൾക്കെല്ലാം ബിറ്റ്‌കോയിനിൽ നിക്ഷേപമുണ്ടെന്ന് . വൈകാതെ ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്റ്റോകറൻസികൾക്ക് ഇന്ത്യയിൽ വിലക്ക് വരും. ക്രിപ്റ്റോകറൻസികൾ വിലക്കി പകരം റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസിക്ക് ഔദ്യോഗിക അംഗീകാരം നൽകാനുള്ള പുറപ്പാടിലാണ് റിസർവ് ബാങ്ക്.