ദില്ലി: ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഋഷഭ് ഷെട്ടിയാണ്.നടി നിത്യാ മേനോന്‍. മാളികപ്പുറത്തിലെ ശ്രീപദഥ് ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ആട്ടമാണ്. തിരക്കഥക്കുള്ള ദേശീയ അവാര്‍ഡും ആട്ടത്തിനാണ്. സൗദി വെള്ളക്കയാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഉഞ്ചായ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ സൂരജ് ആര്‍. ബര്‍ജാത്യ മികച്ച സംവിധായകനായും ഉഞ്ചായിയിലെ അഭിനയത്തിന് നീന ഗുപ്ത മികച്ച സഹനടിയുമായി.
കാന്താര എന്ന ചിത്രത്തിലെ അഭിനയമാണ് ഋഷഭ് ഷെട്ടിയെ മികച്ച നടനാക്കിയത്. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നിത്യ മേനോന്‍ അവാര്‍ഡിന് അര്‍ഹായത്.