പ്രതിസന്ധികളില്‍ പതറാതെ കുതിപ്പ്; ഉത്പാദനത്തിലും
വിപണനത്തിലും വന്‍ നേട്ടവുമായി കെഎംഎംഎല്‍
2020 - 21ല്‍ 112 കോടി ലാഭം
കൊല്ലം: കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ച് പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്‍ കരസ്ഥമാക്കിയത് അതിയശിപ്പിക്കുന്ന വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2020 -21ല്‍ 112 കോടിയുടെ ലാഭം നേടിയ സ്ഥാപനം 783 കോടിയുടെ വിറ്റുവരവും സ്വന്തമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ പൊതുമേഖല വ്യവസായ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനമാണ് കെ.എംഎംഎംഎല്‍. അഞ്ചു വര്‍ഷങ്ങളിലായി 530 കോടിയുടെ ലാഭം കെഎംഎംഎല്‍ കൈരിച്ചതായി ചെയര്‍മാന്‍ ഡോ. കെ. ഇളങ്കോവന്‍ ഐഎഎസ് അറിയിച്ചു.
കെഎംഎംഎല്ലിന്റെ മൂന്നു യൂണിറ്റുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ടൈറ്റാനിയം സ്‌പോഞ്ച് യൂണിറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഉത്പാദനം കൈവരിച്ചു. 260 ടണ്‍ ഉത്പാദനം നടത്തിയ യൂണിറ്റ് 50 ലക്ഷം രൂപയുടെ പ്രവര്‍ത്തന ലാഭവും നേടി. 3.44 കോടിയുടെ ലാഭവുമായി മിനറല്‍ സെപ്പറേഷന്‍ യൂണിറ്റും മികവിലാണെന്ന് മാനെജിംഗ് ഡയറക്ടര്‍ ജെ. ചന്ദ്രബോസ് പറഞ്ഞു. സ്ഥാപനത്തില്‍ നടപ്പാക്കിയ വൈവിധ്യവത്ക്കരണവും നവീകരണവും കുതിപ്പിന് വഴിയൊരുക്കി. കോവിഡിനെത്തുടര്‍ന്ന് ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉത്പാദനവും കയറ്റുമതിയും കുറഞ്ഞതും നേട്ടമായി.
കമ്പനിയുടെ തനത് ഫണ്ടില്‍ നിന്നും 120 കോടിയോളം രൂപ ചെലവഴിച്ചാണ് നവീകരണ ആധുനികവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കരിമണലില്‍ നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന നവീന സംവിധാനമായ 'ഫ്രോത്ത്് ഫ്‌ളോട്ടേഷന്‍' നടപ്പാക്കി. എല്‍പിജിക്കു പകരം എല്‍എന്‍ജി ഇന്ധനമാക്കി. ഇത് ഉത്പാദന ചെലവ് കുറയ്ക്കാന്‍ സഹായിച്ചു. തോട്ടപ്പള്ളിയില്‍ നിന്ന് കരിമണല്‍ എത്തിച്ചത് അസംസ്‌കൃത വസ്ത്തുക്കളുടെ ക്ഷാമം എല്ലാതാക്കി. ഊര്‍ജ്ജ ക്ഷമത കൂടിയതും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ളതുമായ പുതിയ 70 ടണ്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. സ്ഥാപനത്തിന്റെ ആവശ്യം കഴിഞ്ഞു മിച്ചമുള്ള ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിതരണം ചെയ്യുന്നുമുണ്ട്. പുറത്തു നിന്ന് ഓക്‌സിജന്‍ വാങ്ങുന്നത് ഒഴിവായതോടെ വര്‍ഷത്തില്‍ 10 കോടിയോളം രൂപ ലാഭിക്കാനുമായി. ഒക്‌ടോബറില്‍ പ്രവര്‍ത്തനം തുടങ്ങിയ പ്ലാന്റില്‍ നിന്ന് ഇതുവരെ 1029 ടണ്‍ ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യത്തിനായി വിതരണം ചെയ്തു. മാസം 200 ടണ്ണോളം ഓക്‌സിജന്‍ ഇത്തരത്തില്‍ വിതരണം ചെയ്യാനാകുമെന്നാണ് കരുതുന്നതെന്ന് കെഎംഎംഎല്‍ അറിയിച്ചു.
ഓകിസിഡേഷന്‍, ക്ലോറിനേഷന്‍ പ്ലാന്റില്‍ നവീന നിയന്ത്രണ സംവിധാനമായ ഡിസിഎസ് സംവിധാനം നടപ്പാക്കി. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലെ ടെക്‌നോളജി നവീകരണം, ആധുമിക അഗ്നിശമന സംവിധാനം, ബാഗ് ഫില്‍ട്ടര്‍ സംവിധാനം, ആര്‍ ആന്റ് ഡി ബില്‍ഡിംഗ് എന്നീ നൂതന സംവിധാനങ്ങള്‍ സ്ഥാപനത്തിന്റെ കുതിപ്പിനു സഹായിച്ചതായി എംഡി കെ. ചന്ദ്രബോസ് പറഞ്ഞു.
കെഎംഎംഎല്ലില്‍ 30 കോടിയോളം രൂപയുടെ വിവിധ പദ്ധതികള്‍ നടന്നുകൊണ്ടിരിക്കയാണ്. കൊച്ചിയില്‍ നിന്നും ഇന്ധനം എത്തിക്കുന്നതിനുള്ള ബാര്‍ജ് പൈപ്പ് ലൈന്‍, കൂളീംഗ് ടവര്‍, ദ്രവീകൃത നൈട്രജന്‍ സ്റ്റോറേജ്, ബ്രയിന്‍ ചില്ലര്‍ കംപ്രസര്‍, ആസിഡ് റീജനറേഷന്‍ പ്ലാന്റിന്റെ നവീകരണം, പുതിയ ബോയലര്‍ പ്ലാന്റ്, ഊര്‍ജ്ജ ക്ഷമത കൂടിയ ടിക്കിള്‍ പ്രീ ഹീറ്റര്‍ തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സൊസൈറ്റി വഴി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവന്നിരുന്ന 733 ലാപ്പാ തൊഴിലാളികളെ ക്മ്പനിയുടെ നേരിട്ടുള്ള കരാര്‍ തൊഴിലാളികളായി താത്ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചതും 2019ലെ സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ് കരസ്ഥമാക്കാനായതും കമ്പനിയുടെ നേട്ടങ്ങളാണ്.
മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നതിനൊപ്പം സമൂഹ്യ സേവനത്തിലും കെഎംഎംഎല്‍ പ്രതിബദ്ധത തെളിയിച്ചിട്ടുണ്ട്. കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ കോവിഡ് സെന്റര്‍ സജ്ജമാക്കുന്നതിന് 50 ലകക്ഷം രൂപ നല്‍കി. കോവിഡ്, പ്രളയം എന്നിവ സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്ന് നാടിനെ കരകയറ്റാന്‍ രണ്ടുകോടി രൂപവീതവും ഓഖി കാലത്ത് അഞ്ചു കോടി രൂപയും സഹായധനമായി നല്‍കി. കോവിഡിനെത്തുടര്‍ന്നുള്ള ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കമ്പനിയുടെ തരിശായി കിടന്ന ഭൂമി കൃഷിയോഗ്യമാക്കി. വിവിധയിനം പച്ചക്കറികള്‍, നെല്ല്, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ ഇവിടെ ഉത്പാദിപ്പിച്ചു. വിളകള്‍ കമ്പനി കാന്റീനിലെ ഉപയോഗത്തിനും പ്രദേശവാസികള്‍ക്ക് സൗജന്യമായും നല്‍കിവരികയാണെന്ന് എം.ഡി ചന്ദ്രബോസ് പറഞ്ഞു.