ശബരിമല തീര്‍ത്ഥാടകര്‍ക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പമ്പ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് പമ്പാ സ്നാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ത്രിവേണി മുതല്‍ ആറാട്ട് കടവ് വരെ നാല് സ്ഥലങ്ങളിലാണ് പമ്പയില്‍ തീര്‍ത്ഥാടകര്‍ക്ക് കുളിക്കുന്നതിന് വേണ്ടി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്.തീര്‍ത്ഥാടകര്‍ ഒഴുക്കില്‍ പെടാതിരിക്കാന്‍ പ്രത്യേക സുരക്ഷ വേലിയും സ്ഥാപിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും സുരക്ഷ പരിശോധന നടത്തി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. പമ്പാ സ്‌നാനത്തിന് താമസിയാതെ അനുമതി ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ഒരാഴ്ച്ച ആയി തിര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോടാവശ്യപ്പെട്ട ഇളവുകളില്‍ പ്രധാനമാണ് പമ്പാ സ്‌നാനം.