കേരള ഗസറ്റ് ഇനി ഓണ്‍ലൈനിലും; പേര്, ജാതി മാറ്റം തുടങ്ങിയവയ്ക്കായി ഇനി നേരിട്ട് ഓണ്‍ലൈനായി അപേക്ഷിക്കാം


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ കേരള ഗസറ്റ് ഒക്ടോബര്‍ രണ്ട് മുതല്‍ ഇലക്ട്രോണിക് പബ്ലിഷിംഗ് സംവിധാനത്തില്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിക്കും.  എല്ലാ ചൊവ്വാഴ്ച്ചയും പ്രസിദ്ധീകരിക്കുന്ന ഇ-ഗസറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വീക്കിലി ഗസറ്റ് ഓണ്‍ലൈനാക്കുന്നതിനുള്ള എന്ന വെബ് ബേസ്ഡ് സോഫ്റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത് എന്‍.ഐ.സി. കേരള ഘടകമാണ്.

അച്ചടി വകുപ്പ് നല്‍കുന്ന പൊതുജനസേവനങ്ങളായ പേര്മാറ്റം, ജാതി തിരുത്തല്‍, മതംമാറ്റം, ലിംഗ മാറ്റം എന്നിവയ്ക്ക് ഇനി മുതല്‍ പൊതുജനങ്ങള്‍ക്ക് https://compose.kerala.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.  ഈ സേവനങ്ങള്‍ക്കുള്ള ഫീസ് ഇ-ട്രഷറി സംവിധാനം വഴി ഓണ്‍ലൈനായി അടയ്ക്കുവാനും കഴിയും. പൊതു ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ലീഗല്‍ ഹെയര്‍ഷിപ്പ് (അവകാശ സര്‍ട്ടിഫിക്കറ്റ്) വിജ്ഞാപനങ്ങളും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ വിജ്ഞാപനങ്ങളും പരസ്യങ്ങളും തുടങ്ങിയവയുടെ പ്രസിദ്ധപ്പെടുത്തല്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഓണ്‍ലൈനായി https://compose.kerala.gov.in വഴി നിര്‍വ്വഹിക്കേണ്ടതാണ്.  

പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങള്‍ https://gazette.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും https://compose.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇ-ഗസറ്റായി പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങള്‍ 2000-ലെ വിവരസാങ്കേതിക വിദ്യാ നിയമത്തിലെ നാലും എട്ടും വകുപ്പുകള്‍ പ്രകാരം എല്ലാ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്നതാണെന്ന് അച്ചടി വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media