കേരളത്തിൽ സ്വര്‍ണവിലയില്‍ മാറ്റമില്ലതെ തുടര്‍ച്ചയായ നാലാം ദിനവും
സംസ്ഥാനത്ത് ഇന്ന് പവന് 33,800 രൂപയും ഗ്രാമിന് 4,225 രൂപയുമായി സ്വര്‍ണവില തുടരുന്നു. വെള്ളിയാഴ്ച്ചയാണ് സ്വര്‍ണവില ഏറ്റവുമൊടുവില്‍ പുതുക്കിയത്. അന്ന് പവന് 480 രൂപയും ഗ്രാമിന് 60 രൂപയും വില കൂടിയിരുന്നു. ഏപ്രിലിലെ ആദ്യ രണ്ടു ദിനം കൊണ്ട് സ്വര്‍ണത്തിന് 920 രൂപയാണ് വര്‍ധിച്ചത്. മാര്‍ച്ചില്‍ സ്വര്‍ണത്തിന് 1,560 രൂപയുടെ വിലയിടിവ് സംഭവിച്ചിരുന്നു. പോയമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 34,440 രൂപയും (മാര്‍ച്ച് 1) ഏറ്റവും കുറഞ്ഞ നിരക്ക് 32,880 രൂപയുമാണ് (മാര്‍ച്ച് 31). ഫെബ്രുവരിയിലും 2,640 രൂപയുടെ വിലയിടിവ് പൊന്നിന് സംഭവിച്ചിരുന്നു. വെള്ളി നിരക്കിലും ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 65 രൂപയാണ് തിങ്കളാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 520 രൂപ.