വിപണിയില്‍ ഉണര്‍വ്; നിഫ്റ്റി 16,000 ന് മുകളില്‍ സെന്‍സെക്‌സ് 53,511 ലുമെത്തി
മുംബൈ: വിപണി ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 151 പോയന്റ് ഉയര്‍ന്ന് 16,036ലും സെന്‍സെക്സ് 560 പോയന്റ് നേട്ടത്തില്‍ 53,511ലുമെത്തി. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഇന്ന് റെക്കോഡ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ഏഷ്യന്‍ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ടെക് മഹീന്ദ്ര, ടൈറ്റാന്‍, പവര്‍ഗ്രിഡ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടിസിഎസ്, ബജാജ് ഫിന്‍സര്‍വ്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ,
ഇന്‍ഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
മികച്ച പ്രവര്‍ത്തനഫലങ്ങളാണ് കമ്പനികള്‍ പുറത്തുവിടുന്നത്. കോവിഡ് വ്യാപനംമൂലം പ്രാദേശികതലത്തില്‍ പലയിടത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കമ്പനികള്‍ക്ക്
മികച്ച പ്രവര്‍ത്തനഫലം പുറത്തുവിടാന്‍ കഴിഞ്ഞു.
കോവിഡ് രോഗവ്യാപനത്തിന്റെയും വിലക്കയറ്റഭീഷണിയുടെയും പശ്ചാത്തലത്തില്‍ സൂചികകള്‍ ഉയരുന്നത് കാളകള്‍ വിപണികീഴടക്കിയതിന്റെ പ്രത്യക്ഷ ലക്ഷണമാണെന്നാണ് വിലയിരുത്തല്‍.