കെടിഎം ബൈക്കില്‍ ലഡാക്ക് വരെ പോകാം
ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് അവസരം.
കോഴിക്കോട്:: കെടിഎം ബൈക്ക് ഉടമകള്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. സാഹസികതയും സവാരിയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഇപ്പോള്‍ ലഡാക്ക് വരെ പോയി വരാം. കെടിഎം അവതരിപ്പിക്കുന്ന ഗ്രേറ്റ് ലഡാക്ക് സാഹസിക യാത്രയാണ് ഇതിന് അവസരമൊരുക്കുന്നത്. 14 ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും അവസരം.
ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് കെടിഎം ഗ്രേറ്റ് ലഡാക്ക് സാഹസിക യാത്ര നടക്കുക. കെടിഎം പ്രോ-എക്‌സ്പീരിയന്‍സിന് കീഴിലുള്ള അപെക്‌സ് അഡ്വഞ്ചര്‍ ഇവന്റായാണ് ഇതിനെ കണക്കാക്കുക. രാജ്യമെമ്പാടുമുള്ള കെടിഎം 250, 390 ബൈക്ക് ഉടമകള്‍ക്ക് ഈ സാഹസിക യാത്രയില്‍ പങ്കെടുക്കാം. ലഡാക്കിലേക്കുള്ള പതിവ് റൂട്ടുകളില്‍ നിന്ന് വ്യത്യസ്തമായി, പാംഗോംഗ് ത്സോ, ത്സോ മോറിരി, സിയാച്ചിന്‍ എന്നീ വഴികളിലൂടെയായിരിക്കും യാത്ര.
ചണ്ഡിഗഡ്- മനാലി- ജിസ്പ- സര്‍ച്ചു-ലെഹ്-നുബ്ര വാലി- പാങ്കോംഗ് ത്സോ- ത്സോ മോറിരി-സാര്‍ച്ചു- മനാലി- ചണ്ഡിഗഢ് ഇതാണ് റൂട്ട്. കുന്നും മലയും മണലാര്യങ്ങളും ചെളിയും പൊടിയും കാടും നദിയും കടന്നായിരിക്കും യാത്ര. ലക്ഷ്യസ്ഥാനത്തെത്താന്‍ മൊത്തം 2,300 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതുണ്ട്. പത്മശ്രീ അവാര്‍ഡ് ജേതാവ് അജീത് ബജാജും സാഹസിക യാത്രകള്‍ക്ക് പേരുകേട്ട ടൂറിസ്റ്റ് കമ്പനിയായ സ്‌നോ ലിയോപാര്‍ഡ് അഡ്വഞ്ചേഴ്‌സുമായി സഹകരിച്ചാണ് കെടിഎം ഗ്രേറ്റ് ലഡാക്ക് യാത്രയ്ക്ക് തുടക്കമിട്ടത്.
കെടിഎം ബൈക്ക് റൈഡേഴ്‌സായ വരദ് മോര്‍, നിലേഷ് ധുമാല്‍, സംഗ്രം പാട്ടീല്‍ എന്നിവരാണ് യാത്രയെ മുന്നില്‍ിന്ന് നയിക്കുക. യാത്രയ്ക്ക് മുന്നോടിയായി പ്രീ-ടൂര്‍ ക്ലാസുകളും മറ്റും കമ്പനി സംഘടിപ്പിക്കും.https://ktm.bajajauto.com/pro-experience/adventure-tours/great-ladakh എന്ന വെബ് പേജ് സന്ദര്‍ശിച്ച് ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. യാത്രയുടെ ആകെ ചെലവ് 35,000 രൂപയാണ്.