ഒപ്പോയുടെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍, A74 എത്തി; വില 17,990 രൂപ
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോ തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള 5ജി ഫോണ്‍ ആയി A74 5ജിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്‌നാപ്പ്ഡ്രാണ്‍ 480 SoC പ്രൊസസര്‍, 90Hz ഡിസ്‌പ്ലേ, 18W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, ട്രിപ്പിള്‍ കാമറ, മള്‍ട്ടി കൂളിംഗ് സിസ്റ്റം എന്നിവ ഹൈലൈറ്റായ ഒപ്പോ A74 5ജി 6 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പില്‍ മാത്രമാണ് വില്പനക്കെത്തിയിരിക്കുന്നത്.
ഫ്‌ലൂയിഡ് ബ്ലാക്ക്, ഫന്റാസ്റ്റിക് പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ വില്പനക്കെത്തിയിരിക്കുന്ന ഒപ്പോ A74 5ജിയ്ക്ക് 17,990 രൂപയാണ് വില. ഈ മാസം 26 മുതല്‍ ഒപ്പോ A74 5ജിയുടെ വില്പന ആരംഭിക്കും. ആമസോണില്‍ തിരഞ്ഞെടുത്ത ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഒപ്പോ A74 5ജി വാങ്ങുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് കാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ബണ്ടില്‍ ഓഫറിന്റെ ഭാഗമായി ഒപ്പോ A74 5ജി വാങ്ങുമ്പോള്‍ ഓപ്പോ എന്‍കോ W11 (1,299 രൂപ), ഒപ്പോ ബാന്‍ഡ് (2,499 രൂപ), ഒപ്പോ W31 (2,499 രൂപ) എന്നീ അക്സെസ്സറികള്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ കളര്‍ ഒഎസ് 11.1-ലാണ് ഒപ്പോ A74 5ജി പ്രവര്‍ത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.5-ഇഞ്ച് ഫുള്‍-എച്ഡി+ (1,080x2,400 പിക്സല്‍) എല്‍സിഡി പാനല്‍ ഡിസ്പ്ലേയാണ് ഒപ്പോ A74 5ജിയ്ക്ക്. 405 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റിയും 20:9 ആസ്പെക്ട് റേഷ്യോയും ഈ ഡിസ്പ്ലേയ്ക്കുണ്ട്. ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്പ്ഡ്രാഗണ്‍ 480 SoC പ്രോസസ്സര്‍ ആണ് ഒപ്പോ A74 5ജിയുടെ കരുത്ത്.
48 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും (എഫ് / 1.7 ലെന്‍സ്), 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറും, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറും ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ ക്യാമെറായാണ് ഒപ്പോ A74 5ജിയ്ക്ക്. മുന്‍വശത്ത് സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറുമുണ്ട്.
18W ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഒപ്പോ A74 5ജിയില്‍. 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് വഴി വര്‍ദ്ധിപ്പിക്കാം. 5ജി, 4ജി എല്‍ടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് വി 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്ഫോണ്‍ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, പ്രോക്സിമിറ്റി സെന്‍സര്‍, സൈഡ് മൗണ്ട് ചെയ്ത ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഒപ്പോ A74 5ജിയിലുണ്ട്.