തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ശിവദാസന്‍ കരിപ്പാലിനെ മുഖ്യമന്ത്രിയുടെ ബന്ധു ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കേസെടുക്കാനാകില്ലെന്ന് മുഖ്യമന്ത്രി. വാട്ട്‌സാപ്പില്‍ ഭീഷണി മുഴക്കിയാല്‍ കേസില്ലെന്നും കോടതി നിര്‍ദ്ദേശപ്രകാരമേ കേസെടുക്കാന്‍ കഴിയുവെന്നും നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിഷേധത്തിന്റെ വാര്‍ത്ത നല്‍കിയതിന് പിന്നാലെയാണ് കഴിഞ്ഞ മാസം കണ്ണൂര്‍ മീഡിയയുടെ ശിവദാസന്‍ കരിപ്പാലിന് നേര ബന്ധു ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്താല്‍ ശ്വാസം ബാക്കിയുണ്ടാവില്ലെന്നായിരുന്നു ഭീഷണി. ശിവദാസന്‍ കരിപ്പാലിന്റെ വാട്‌സ്ആപ്പിലേക്കാണ് ഭീഷണി സന്ദേശം അയച്ചത്. മുഖ്യമന്ത്രിയുടെ ചേട്ടന്റെ മകന്‍ അഡ്വ. സി സത്യനാണ് ഭീഷണി മുഴക്കിയത്.