ഇന്ന് ചൊവാഴ്ച്ച വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു.
ഇന്ന് ചൊവാഴ്ച്ച വിപണി നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു.
തുടക്കത്തിൽ ഏഷ്യന്‍ വിപണികളില്‍ സമ്മിശ്ര പ്രതികരണമാണ് കാണുന്നതെങ്കിലും ബോംബെ സൂചികയും നിഫ്റ്റിയും തുടക്കത്തിലെ ആത്മവിശ്വാസം ഉയർച്ച പ്രകടമാണ് . രാവിലെ ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 230 പോയിന്റ് ഉയര്‍ന്ന് 52,780 എന്ന നില രേഖപ്പെടുത്തി (0.44 ശതമാനം നേട്ടം). വിശാലമായ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചികയാകട്ടെ, 15,850 മാര്‍ക്കിലും ചുവടുവെയ്ക്കുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്കും ഏഷ്യന്‍ പെയിന്റ്‌സുമാണ് സെന്‍സെക്‌സില്‍ കാര്യമായി മുന്നേറുന്നത്. ഇരു കമ്പനികളുടെ ഓഹരികളും 1 ശതമാനം വീതം നേട്ടം കയ്യടക്കിയിട്ടുണ്ട്.
ഓഎന്‍ജിസി (0.80 ശതമാനം), ടൈറ്റന്‍ (0.55 ശതമാനം), സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് (0.55 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (0.55 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (0.53 ശതമാനം), ടെക്ക് മഹീന്ദ്ര (0.51 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (0.50 ശതമാനം) എന്നിവരും നേട്ടക്കാരുടെ പട്ടികയില്‍ മുന്നിലുണ്ട്. ബജാജ് ഓട്ടോ (0.00 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (0.03 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (0.07 ശതമാനം), ബജാജ് ഫൈനാന്‍സ് (0.08 ശതമാനം), എന്‍ടിപിസി (0.08 ശതമാനം) എന്നിവര്‍ പട്ടികയില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നതും കാണാം. അദാനി ഗ്രൂപ്പ് ഓഹരികളില്‍ സമ്മിശ്ര വികാരമാണ് ചൊവാഴ്ച്ച ഉടലെടുക്കുന്നത്. അല്‍ബുല ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നീ മൂന്നു വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടുകളുടെ നില 'ആക്ടീവാണെന്ന്' എന്‍എസ്ഡിഎല്‍ (നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) വിശദീകരണം നല്‍കിയതിനെ തുടര്‍ന്നാണിത്. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ ലോഹം ഒഴികെ മറ്റെല്ലാവരും നേട്ടത്തിലാണ് രാവിലെ ഇടപാടുകള്‍ നടത്തുന്നത്.
ഇന്ന് 45 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. ജൂബിലന്റ് ഫൂഡ്‌വര്‍ക്ക്‌സ്, പവര്‍ ഫൈനാന്‍സ് കോര്‍പ്പറേഷന്‍, എല്‍ഐസി ഹൗസിങ് ഫൈനാന്‍സ്, ഈസി ട്രിപ്പ് പ്ലാനേഴ്‌സ് തുടങ്ങിയ കമ്പനികളുമാണ് .