യുഎസ് എയര്‍പോര്‍ട്ടില്‍ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് ഇന്ത്യന്‍ സംരംഭകയായ യുവതി. എക്‌സ് പോസ്റ്റിലാണ് വിമാനത്താവളത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ശ്രുതി ചതുര്‍വേദി വിവരിച്ചത്. ഇന്ത്യ ആക്ഷന്‍ പ്രോജക്ട്, ചായിപാനി എന്നിവയുടെ സ്ഥാപകയാണ് ശ്രുതി.
എട്ട് മണിക്കൂര്‍ തന്നെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവച്ചു എന്നും പുരുഷനായ ഉദ്യോഗസ്ഥന്‍ തന്റെ ദേഹപരിശോധന നടത്തി എന്നുമാണ് ശ്രുതി തന്റെ പോസ്റ്റില്‍ ആരോപിക്കുന്നത്. പുരുഷ ഉദ്യോഗസ്ഥനാണ് തന്റെ ദേഹപരിശോധന നടത്തിയത്. അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. തണുപ്പിനെ പ്രതിരോധിക്കാന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം അഴിച്ചു മാറ്റാനും അവര്‍ തന്നോട് ആവശ്യപ്പെട്ടു. തണുത്ത മുറിയായിരുന്നു അത്. തന്നെ ടോയ്‌ലെറ്റ് ഉപയോഗിക്കാന്‍ പോകാന്‍ പോലും അവര്‍ അനുവദിച്ചില്ല. പൊലീസും എഫ്ബിഐയും തന്നെ ചോദ്യം ചെയ്തു. ആ സമയം ഒരു ഫോണ്‍ കോളിന് പോലും തന്നെ അവര്‍ അനുവദിച്ചിരുന്നില്ല എന്നും ശ്രുതി ആരോപിക്കുന്നു.