നമ്മുടെ അടുക്കളയിലുള്ള പ്രധാനപ്പെട്ടൊരു ചേരുവകയാണ് പെരുംജീരകം. മിക്ക വിഭവങ്ങളിലും നാം പെരുംജീരകം ചേര്‍ക്കാറുണ്ട്. പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ധാരാളം ആരോ?ഗ്യ?ഗുണങ്ങളാണ് പെരുംജീരകം നല്‍കുന്നത്.
വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകള്‍, പോഷകങ്ങള്‍, ധാതുക്കള്‍ എന്നിവയുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. ദഹനത്തിനും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിനും പെരുംജീരക വെള്ളം വളരെയധികം സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകള്‍ മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരി?ഹരിക്കുന്നതിന് സഹായിക്കുന്നു.
പെരുംജീരകം പൊട്ടാസ്യത്തിന്റെ ഉറവിടമാണ്. ഇത് ആസിഡ് സന്തുലിതാവസ്ഥ സ്വാഭാവികമായി നിയന്ത്രിക്കാനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ഒരു പോഷകമാണ്.
പെരുംജീരകം ദഹനരസങ്ങളുടെയും എന്‍സൈമുകളുടെയും സ്രവത്തെ ഉത്തേജിപ്പിക്കുന്നു. പെരുംജീരക വിത്തുകളുടെ ശക്തമായ ആന്റി സ്പാസ്‌മോഡിക്, കാര്‍മിനേറ്റീവ് സവിശേഷതകള്‍ വായുകോപം, നെഞ്ചെരിച്ചില്‍, വയര്‍ വീക്കം, ഐ.ബി.എസ്, ജി.ഇ.ആര്‍.ഡി തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാന്‍ സഹായിക്കുന്നു. പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്ന നാരുകളുടെ ഉയര്‍ന്ന ഉള്ളടക്കം മലവിസര്‍ജ്ജനം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പെരുംജീരക വെള്ളം സഹായിക്കും. പ്രമേഹരോഗികള്‍ക്ക് എന്തെങ്കിലും കഴിച്ചതിന് ശേഷം ഈ വെള്ളം കുടിക്കുക. പെരുംജീരകത്തില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന നാരുകള്‍ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പെരുംജീരക വെള്ളം വെറും വയറ്റില്‍ കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള തൈമോള്‍ എന്ന സംയുക്തവും ഇതിലുണ്ട്. ഇ.കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാന്‍ ഇത് സഹായിക്കും.
ദിവസവും രാവിലെ പെരുംജീരകം വെള്ളം കുടിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കും. മാത്രമല്ല, എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. നാരുകളുടെയും ഫാറ്റി ആസിഡുകളുടെയും സാന്നിധ്യം ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.