മലപ്പുറം: എന്‍എസ്എസുമായി മധ്യസ്ഥ ചര്‍ച്ചയ്ക്ക് ലീഗ് തയ്യാറെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എന്‍.എസ്.എസ് വിഷയത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നും യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ എന്ത് ചെയ്യണോ അത് മുസ്ലിം ലീഗ് ചെയ്യുമെന്നും തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടെന്നുംപാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എന്‍എഎസ്എസിന്റെ സര്‍ക്കാര്‍ അനുകൂല നിലപാടില്‍ രാഷ്ട്രീയപരമായ നീക്കുപോക്കുകള്‍ക്കും ചര്‍ച്ചകള്‍ക്കും സമയമുണ്ട്. കേരളത്തിന്റെ ഭാവിയാണ് പ്രധാനം. വേണമെങ്കില്‍ ലീഗ് മധ്യസ്ഥ്യതയ്ക്ക് മുന്‍ കയ്യെടുക്കും.ചര്‍ച്ച ചെയ്യേണ്ടയിടത്ത് ചര്‍ച്ച ചെയ്യും. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് ലീഗിന്റെ ലക്ഷ്യം. മുസ്ലീം ലീഗ് യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയാണ്.മറ്റുള്ളവരുടെ മുന്നില്‍ കയറി നില്‍ക്കുന്ന ശീലം മുസ്ലീം ലീഗിനില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.