മാസപ്പടി കേസ്: വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി; പിണറായിയുടേയും റിയാസിന്റേയും വീടുള്‍പ്പെടെ പത്തിടങ്ങളില്‍ റെയ്ഡ്
 



തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വീണാ വിജയന്റെ മൊഴിയെടുത്ത് ഇഡി. തിരുവനന്തപുരത്തെ വീട്ടില്‍ ആണ് മൊഴി എടുക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 10 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരത്തെ വാടക വീട്ടില്‍ പിണറായി വിജയന്‍ ഉള്ളപ്പോഴാണ് ഇഡി എത്തിയത്. കണ്ണൂരിലെ വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന് അന്വേഷണം തുടരാമെന്നാണ് െൈഹെക്കോടതി സിംഗിള്‍ ബെഞ്ച് ഇന്നലെ ഉത്തരവിട്ടത്. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കരിമണല്‍ കമ്പനി എംഡി ശശിധരന്‍ കര്‍ത്ത, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ എസ് സുരേഷ് കുമാര്‍, ജീവനക്കാരായ അഞ്ജു റേച്ചല്‍ , ചന്ദ്രശേഖരന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. മേല്‍കോടതിയെ സമീപിക്കാന്‍ ഒരാഴ്ച സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്്്‌സാലോജിക് കമ്പനിയ്ക്ക് ചെയ്യാത്ത സേവനത്തിന് ലക്ഷങ്ങള്‍ നല്‍കിയെന്ന എസ്എഫ്‌ഐഒ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് നല്‍കുകയും റെയ്ഡും തുടങ്ങിയിതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യലിന്റെ പേരില്‍ പീഡിപ്പിക്കുന്ന എന്നും കമ്പനിയ്‌ക്കെതിരെ ഇഡി അന്വേഷണത്തിനുള്ള തെളിവുകളില്ലെന്നും ചൂണ്ടികാട്ടി ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ചത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media