കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വിവാഹം നടത്തി ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് 10 ലക്ഷം രൂപ പിഴ 


ഇവന്റ് മാനേജ്‌മെന്റുകള്‍ ഇന്ന് എല്ലായിടത്തും കാണാം. കൊവിഡ് കാലമായതിനാല്‍ മിക്കവയും പ്രോട്ടോക്കോള്‍ അനുസരിച്ച് തന്നെയാണ് ചടങ്ങുകള്‍ നടത്തുന്നത്. ഇതില്‍ കൊവിഡ് നിയന്ത്രണ നിയമങ്ങള്‍ പാലിക്കാതെയുള്ള ആഘോഷങ്ങള്‍ക്കെതിരെ പോലീസ് നടപടിയും എടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം ലണ്ടനിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കെതിരെ 10 ലക്ഷം രൂപയാണ് പോലീസ് പിഴ ഈടാക്കിയത്.

കൊവിഡ് പ്രോട്ടോക്കള്‍ ലംഘിച്ച് നാനൂറോളം പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. ബ്രിട്ടന്റെ തലസ്ഥാന നഗരിയിലുള്ള യെസോഡേ ഹതോറ ഗേള്‍സ് സീനിയര്‍ സ്‌കൂളിനുള്ളില്‍ വച്ചായിരുന്നു വിവാഹം. ലണ്ടനില്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ കൊവിഡ് നിയന്ത്രണ നിയമലംഘനമാണിതെന്ന് പോലീസ് പറഞ്ഞു. ജനുവരി 21 രാത്രി ഒമ്പതരയോടെയായിരുന്നു വിവാഹം. അകത്തുള്ളവരെ കാണാതിരിക്കാന്‍ ചടങ്ങ് നടക്കുന്ന ഹാളിലെ ജനാലകളും വാതിലുകളും അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തുകയും വിവാഹത്തില്‍ പങ്കെടുത്തവരേയും വിവാഹം നടത്തിയവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇവന്റ് ഓര്‍ഗനൈസര്‍ക്ക് മാത്രമല്ല വധൂവരന്‍മാര്‍ക്കും ബന്ധുക്കള്‍ക്കും പോലീസ് പിഴ ഇട്ടിട്ടുണ്ട്. 200 പൗണ്ട് (20,000 രൂപ) ആണ് ഇവര്‍ പിഴയായി അടയ്‌ക്കേണ്ടത്. ഇംഗ്ലണ്ടിലെ നിലവിലെ നിയമമനുസരിച്ച് വിവാഹത്തിനും മറ്റ് കൂട്ടിച്ചേരലുകള്‍ക്കും നിയന്ത്രണങ്ങളുണ്ട്. കൊറോണ വൈറസ് പകര്‍ച്ചവ്യാധി പടര്‍ന്നതിനുശേഷം ഇംഗ്ലണ്ട് ഇത് മൂന്നാമത്തെ തവണയാണ് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സമാനമായ നിയന്ത്രണ നടപടികള്‍ നിലവിലുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media